കാനത്തിന്റെ മുഖത്തെ സ്മയിലും, മന്ത്രി മണിയുടെ മണി മണി ന്യായവും

ജുഡീഷ്യറിയില്‍ വനിതാ പ്രാതിനിധ്യം കുറവ്.
-രാഷ്ടപതി

  • രാഷ്ട്രപതിയാകാന്‍ മത്സരിച്ച വനിതയെ തോല്പിച്ചയാളാണ്!.
    ……………………………………………………………………………………………………………………………………….

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അത്ഭുതം ജനങ്ങള്‍ക്ക്് പൂര്‍ണമായി ആസ്വദിക്കാനുള്ള സൗകര്യമൊരുക്കം.
– പിണറായി വിജയന്‍

  • എല്ലാ കളക്ടേറ്റുകളിലും നീലക്കുറിഞ്ഞി പ്രദര്‍ശനം സംഘടിപ്പിക്കാനാണ് പരിപാടി.
    ……………………………………………………………………………………………………………………………………….

കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതിയില്‍ കോട്ടം തട്ടരുതെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
– വാര്‍ത്ത

  • ഭരണപരിഷ്‌കാര കമ്മീഷന്റെ വിസ്തൃതിക്ക് കോട്ടംതട്ടാതിരുന്നാല്‍ കൊള്ളാം.
    ……………………………………………………………………………………………………………………………………….

നീലക്കുറിഞ്ഞി ഉദ്യാനം ഡിസംബര്‍ ആറിന് യു.ഡി.എഫ് സംഘം സന്ദര്‍ശിക്കും.
-രമേശ് ചെന്നിത്തല

  • പന്ത്രണ്ടുവര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി പൂക്കുമ്പോഴാകും അടുത്ത സന്ദര്‍ശനം.
    ……………………………………………………………………………………………………………………………………….

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടിസുനിക്ക് അധികൃതര്‍ ജയില്‍ജോലികള്‍ ഒഴിവാക്കി നല്‍കുന്നു.
-മാതൃഭൂമി വാര്‍ത്ത

  • ഇതൊന്നും ഒരു വാര്‍ത്തയല്ല. ജയിലധികൃതര്‍ കൊടിസുനിയുടെ അടിവസ്ത്രം അലക്കി നല്‍കുന്നുണ്ടെങ്കില്‍ അതാണ് വാര്‍ത്ത.

……………………………………………………………………………………………………………………………………….

കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യത്തിനില്ല.
-കോടിയേരി ബാലകൃഷ്ണന്‍

  • ബിസിനസ് സഖ്യമാണെങ്കില്‍ ആലോചിക്കാം.
    ……………………………………………………………………………………………………………………………………….

കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ട.
-വൈക്കം വിശ്വന്‍

  • പതിവ്രതനായ എ.കെ.ശശീന്ദ്രനുള്ളപ്പോള്‍ പരപുരുഷ ബന്ധമെന്തിന്!
    ……………………………………………………………………………………………………………………………………….

ചരിത്രം പഠിച്ചാല്‍ അഹങ്കാര വര്‍ത്തമാനം സി.പി.എം.പറയില്ല.
-കാനം രാജേന്ദ്രന്‍

  • കാനം തിരക്കു കൂട്ടരുത്. ഇപ്പോള്‍ നമ്മളൊരുമിച്ച് എ.കെ.ശശീന്ദ്രന്റെ ചാരിത്ര്യം പഠിച്ചുകൊണ്ടിരിക്കുകയല്ലേ. അതു തീര്‍ന്നിട്ടാകാം ചരിത്രപഠനം.
    ……………………………………………………………………………………………………………………………………….

സി.പി.ഐ.മാന്യതയുള്ള പാര്‍ട്ടി.
-കെ.ശങ്കരനാരായണന്‍

  • ശരി മാന്യ!
    ……………………………………………………………………………………………………………………………………….

കെ.ഇ.ഇസ്മായിലിനെതിരെയുള്ള നടപടി സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് യോഗം ശരിവെച്ചു.
-വാര്‍ത്ത

  • കാനത്തിന്റെ മുഖത്ത് എന്തൊരു സ്മയില്‍.
    ………………………………………………………………………………………………………………………………………

വൈദ്യുതി മുടങ്ങുമ്പോള്‍ ജീവനക്കാര്‍ ഉപഭോക്താക്കളോട് മുടന്തന്‍ ന്യായം പറയരുത്.
-മന്ത്രി എം.എം.മണി.

  • മന്ത്രിയെപ്പോലെ മണിമണിയായിട്ട് ന്യായം പറയാന്‍ പഠിക്കണം.
    ……………………………………………………………………………………………………………………………………….

മാലിന്യപ്രശ്നമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി.
-വി.എം.സുധീരന്‍

  • കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയും ഇതുതന്നെ.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര