36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

ബോംബെ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നതിനപ്പുറം ബോളിവുഡ് സിനിമയുടെ ഈറ്റില്ലം. അതിനപ്പുറം ഇന്ത്യന്‍ സിനിമയിലെ അധോലോക കഥപറച്ചിലുകളിലൂടെ ഏത് ഭാഷയിലും തിരിച്ചറിയറിയപ്പെടുന്ന ഒറ്റപ്പേര്. ബോംബെ പേര് മാറ്റി മുംബൈ നഗരം ആകുമ്പോഴും ഇന്ത്യയിലെ ഒരിക്കലും ഉറങ്ങാത്ത നഗരം അഭ്രപാളികളില്‍ മാത്രമല്ല സാധാരണക്കാര്‍ക്ക് ഇടയിലും മായാലോകമാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനം രാജ്യത്തിന്റെ വ്യാവസായിക സാമ്പത്തിക തലസ്ഥാനമാണ്. ആ ബോംബെ പിടിക്കുന്നതാരെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും നിര്‍ണായകമാകുന്ന അത്തരം പല കാരണങ്ങള്‍ കൊണ്ടാണ്.

മറാത്ത വാദമുയര്‍ന്ന് മഹാരാഷ്ട്രയില്‍ ബാല്‍താക്കറെയുടെ മണ്ണിന്റെ മക്കള്‍ വാദമുയരുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപൊളിറ്റന്‍ നഗരം രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന തിരക്കിന്റെ കൂടാരമായി. ശിവസേന എന്ന പാര്‍ട്ടി വളര്‍ന്നതും പടര്‍ന്നു പിടിച്ചതും മുംബൈ നഗരത്തിന്റെ ചൂടിലാണ്. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയില്‍ 1 കോടിയിലധികം വോട്ടര്‍മാരാണ് പിളര്‍ന്നു രണ്ടായി നില്‍ക്കുന്ന ശിവസേനകളില്‍ ആരാണ് യഥാര്‍ത്ഥ സേനയെന്ന് നിശ്ചയിക്കുക.

നാളെ മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധേയമാകുന്ന കേന്ദ്രങ്ങള്‍ മുംബൈ നഗരപ്രദേശങ്ങളും കൊങ്കണ്‍ മേഖലയും വടക്കന്‍ മഹാരാഷ്ട്രയും മറാത്താവാഡയുമെല്ലാമാണ്. ഇതില്‍ മുംബൈ നഗരകേന്ദ്രമാണ് ബാല്‍താക്കറെയുണ്ടാക്കിയ ശിവസേനയുടെ ശക്തികേന്ദ്രം. ശിവസേന പിളര്‍ന്ന് രണ്ടായി നില്‍ക്കവെ ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്ര ബിജെപിയ്‌ക്കൊപ്പവും അജിത് പവാറിന്റെ എന്‍സിപിയ്‌ക്കൊപ്പവും ഭരിക്കുമ്പോള്‍ ഇപ്പുറത്ത് മറ്റൊരു ശിവസേന വിഭാഗം പ്രതിപക്ഷത്താണ്, ഉദ്ദവ് താക്കറെയുടെ ശിവസേന. ഈ ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയാണ് മുന്നേറിയതെങ്കില്‍ ഇക്കുറി തങ്ങളുടെ കരുത്ത് അറിയിച്ചില്ലെങ്കില്‍ മുന്നണിയില്‍ ഒതുങ്ങേണ്ട അവസ്ഥയാകും മുഖ്യമന്ത്രി ഷിന്‍ഡേയ്ക്ക്. 36 സീറ്റുകളാണ് മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഉള്ളത്. ഇതാണ് ശിവസേനയുടെ ശക്തിദുര്‍ഗം. ഇവിടെയാണ് ശിവസേനകള്‍ക്ക് കരുത്തു തെളിയിച്ച് തങ്ങളാണ് ബാല്‍താക്കറെയുടെ പിന്‍മുറക്കാര്‍ എന്ന് തെളിയിക്കേണ്ടത്. ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ചാല്‍ ഭരണപക്ഷത്തുള്ള ശിവസേനയാണെങ്കിലും പ്രതിപക്ഷത്തുള്ള ശിവസേനയാണെങ്കിലും നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിടേണ്ടിവരും. ഇതാദ്യമായാണ് മുംബൈ നിയമസഭാ തിരഞ്ഞെടുപ്പ് ശിവസേന വേഴ്‌സസ് ശിവസേന പോര് കാണുന്നതെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

ലോക്‌സഭയില്‍ മുംബൈയിലെ മൂന്ന് സീറ്റുകളാലാണ് ശിവസേന ഷിന്‍ഡേയും ശിവസേന ഉദ്ദവും ഇടഞ്ഞത്. ഇതില്‍ മൂന്നില്‍ രണ്ടും ഉദ്ദവ് താക്കറെ പിടിച്ചു. ഷിന്‍ഡേ വിഭാഗം ജയിച്ച ഏക സീറ്റ് കഷ്ടിച്ചാണ് പിടിച്ചെടുത്തത്. വെറും 47 വോട്ടിന്. മുംബൈ നഗരത്തിലെ മൊത്തം ആറ് ലോക്‌സഭാ സീറ്റില്‍ നാലും പിടിച്ചത് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയാണ്. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ മുംബൈയിലെ 36 മണ്ഡലങ്ങളില്‍ 22 ഇടത്തും മഹാവികാസ് അഘാഡിയ്ക്ക് വേണ്ടി ഉദ്ദവ് താക്കറെയുടെ ശിവസേനയാണ് മല്‍സരിക്കുന്നത്. 11 ഇടത്ത് കോണ്‍ഗ്രസും 3 ഇടത്ത് ശരദ് പവാറിന്റെ എന്‍സിപിയും മുന്നണിയ്ക്കായി ഇറങ്ങും. ഷിന്‍ഡേ സേനയാകട്ടെ ബിജെപിയുടെ കടുംപിടുത്തത്തില്‍ 36 ല്‍ 15 ഇടത്ത് മാത്രമാണ് മഹായുതിയ്ക്ക് വേണ്ടി ഇറങ്ങുന്നത്. ബിജെപി സേനയുടെ ശക്തി കേന്ദ്രത്തില്‍ 18 ഇടത്താണ് മല്‍സരിക്കുന്നത്. അതായത് മഹായുതിയില്‍ ബിജെപി തന്നെയാണ് പ്രധാന സീറ്റുകളില്‍ ഷിന്‍ഡേ സേനയ്ക്കപ്പുറം നിന്ന് മല്‍സരിക്കുന്നത്. 11 സീറ്റില്‍ സേനകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ മല്‍സരിക്കും. 9 സീറ്റുകളില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം മുന്‍ സഖ്യകക്ഷിയായ ബിജെപിയ്‌ക്കെതിരെ കൊമ്പുകോര്‍ക്കും. മുംബൈയില്‍ ശക്തി തെളിയിക്കാനായില്ലെങ്കില്‍ ശിവസേനകള്‍ക്ക് ഇരുമുന്നണിയിലും പ്രതാപം നഷ്ടമാകുമെന്നതിനാല്‍ മുംബൈ ഒരു ‘വാട്ടര്‍ലൂ’ ആകുമോയെന്ന പേടിയിലാണ് ഇരുകൂട്ടരും.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്