അടുത്ത വര്‍ഷം ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം

2023 ഓടെ ചൈനയെ കടത്തി വെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും  ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യു എന്‍ റിപ്പോര്‍ട്ട്. 2022 നവംബര്‍ 15 ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തും.2030 ഓടെ  അത് 850 കോടിയിലെത്തമെന്നും  2080 ഓടെ ആയിരം കോടി കടക്കുമെന്നുമാണ് യു എന്‍ റിപ്പോര്‍ട്ട്   വെളിപ്പെടുത്തുന്നത്. 1950 തൊട്ട് ഇതുവരെ ജനസംഖ്യ നിരക്കില്‍ ചെറിയ തോതിലാണ് വര്‍ധന ഉണ്ടാകുന്നത്.

അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് കരുതുന്നത്. കോംഗോ, ഈജിപ്ത്, ഇത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നിവയാണവ. എല്ലാവര്‍ഷവും ജലായ് 11 നാണ് ലോക ജനസംഖ്യ ദിനമായി ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ലോക  ജനസംഖ്യാ ദിനം മാനവരാശിയുടെ ചരിത്രത്തിലെ ഒരു നാഴിക്കല്ലാണ്.

ലോകത്ത് 800  കോടി ജനങ്ങള്‍ തികയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം.’മ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും  ലോകമാനവികതയെ തിരിച്ചറിയാനും  മാതൃ-ശിശു മരണനിരക്ക്  കുറച്ചുകൊണ്ടുള്ള ആരോഗ്യരംഗത്തെ പുരോഗതിയില്‍ അഭിമാനിക്കാനുമുളള അവസരമാണിത് ” യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

2022-ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍  തെക്ക്-കിഴക്കന്‍ ഏഷ്യയായിരുന്നു, 2.3 ബില്യണ്‍ ആളുകള്‍ അധിവസിക്കുന്ന  തെക്ക് കിഴക്കന്‍ ഏഷ്യ ആഗോള ജനസംഖ്യയുടെ 29% പ്രതിനിധീകരിക്കുന്നു, കൂടാതെ 2.1 ബില്യണ്‍ ഉള്ള മധ്യ, ദക്ഷിണേഷ്യയും, മൊത്തം ലോക ജനസംഖ്യയുടെ 26% പ്രതിനിധീകരിക്കുന്നു.

ഈ പ്രദേശങ്ങളിലെ ഏറ്റവും വലിയ ജനസംഖ്യ ചൈനയും ഇന്ത്യയുമാണ്, 2022-ല്‍  ഇന്ത്യക്കും ചൈനയുടെയും 140 കോടി വീതമാണ്. 2050 വരെയുളഅള  ആഗോള ജനസംഖ്യാ വര്‍ദ്ധനവിന്റെ പകുതിയിലധികവും കേന്ദ്രീകരിച്ചിരിക്കുക കാംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളില്‍ മാത്രമായിരിക്കും.

റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ല്‍ ഇന്ത്യയുടെ ജനസംഖ്യ  140 കോടി പന്ത്രണ്ട് ലക്ഷമാണ്. ചൈനയുടെത് 140 കോടി 26 ലക്ഷവും 023-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ മറികടക്കുന്ന ഇന്ത്യയില്‍ 160 കോടി 28 ലക്ഷം ജനങ്ങളുണ്ടാകും. അങ്ങിനെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍    ഇന്ത്യയടക്കമുള്ള പത്ത് ഏഷ്യന്‍- ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായ് 10 ലക്ഷം പേരാണ്  യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറയതെന്നും കണക്കുകള്‍ വ്യക്തമാക്കും .വരുന്ന വര്‍ഷങ്ങളിലും കുടിയറ്റം വ്യാപകുമെന്നും ലോക സാമൂഹിക  ക്രമത്തില്‍ അത് ചില അസന്തുലിതാവസ്ഥകളുണ്ടാക്കുമെന്നും യു എന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്്.  അതോടൊപ്പം കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള ആഗോള   പ്രശ്‌നങ്ങള്‍ നേരിടാനും രാജ്യന്തര കൂട്ടായ്മകള്‍ രൂപീകരിക്കേണ്ടി വരുമെന്നും യു എന്‍ പറയുന്നു

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍