ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

ഭക്ഷണത്തിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ ആരോഗ്യത്തെയും ഫിറ്റ്നസിനെയും കുറിച്ചുള്ള ഒരു ചർച്ചയും പൂർത്തിയാകില്ല. കാരണം, നിങ്ങൾ കഴിക്കുന്നത് നിങ്ങളെ ശാരീരികമായി മാത്രമല്ല, നിങ്ങളുടെ മനസ്സിന്റെയും ചർമ്മത്തിന്റെയും മുടിയുടെയും വരെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ പുതുവർഷം വരാനിരിക്കുമ്പോൾ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കാൻ വിദഗ്‌ദ്ധർ ആഗ്രഹിക്കുന്നു. കൂടാതെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന 10 പൊതു മിത്തുകൾ തകർക്കാൻ കൂടി ഉദ്ദേശിക്കുന്നു.

ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേൽ മുംബൈയിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ മഞ്ജുഷ അഗർവാൾ പങ്കുവെക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

മിഥ്യ: കാർബോഹൈഡ്രേറ്റ് നിങ്ങളുടെ ശത്രുവാണ്.
വസ്‌തുത: കാർബോഹൈഡ്രേറ്റുകൾ പലപ്പോഴും മോശമായി കണക്കാക്കപ്പെടുന്നു. എന്നാൽ തലച്ചോറിൻ്റെ പ്രവർത്തനത്തിനും ഊർജനില നിലനിർത്തുന്നതിനും അവ അത്യന്താപേക്ഷിതമാണ്. അവ മിതമായ അളവിൽ കഴിക്കുന്നത് ഗുണം ചെയ്യും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ആരോഗ്യകരമായ ബാലൻസ് ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

Low-carb diet can be harmful for health, here are 6 signs to watch out for | Health - Hindustan Times

മിഥ്യ: നിങ്ങൾ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം
വസ്‌തുത: നിങ്ങളുടെ പ്രവർത്തനങ്ങൾ, നിങ്ങൾ താമസിക്കുന്ന കാലാവസ്ഥ, ആരോഗ്യ നില എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ച് ജലാംശം ആവശ്യകതകൾ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. 8 ഗ്ലാസുകൾ കുടിക്കുക എന്നത് എല്ലാവരുടെയും കണക്കല്ല. വെള്ളം വളരെ കുറച്ച് കുടിക്കുന്നത് പോലെ അമിതമായി കുടിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്.

Here's Why You Should Drink Water First Thing In The Morning

മിഥ്യ: ചെലവേറിയ ചർമ്മസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത് മികച്ച ഫലങ്ങൾ നൽകുന്നു
വസ്‌തുത: നിങ്ങളുടെ ചർമ്മസംരക്ഷണ ഉൽപന്നങ്ങൾ എത്ര ചെലവേറിയതാണെന്നതല്ല മറിച്ച് അവ നിങ്ങൾക്ക് അനുയോജ്യമാണോ എന്നത് വിഷയം. നിങ്ങളുടെ ചർമ്മസംരക്ഷണം അതിൻ്റെ വില പരിഗണിക്കാതെ തന്നെ നിങ്ങളുടെ ചർമ്മത്തിൻ്റെ തരം, ഘടന, ടോൺ, മികച്ച ഫലങ്ങൾക്കുള്ള ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായിരിക്കണം.

Your Daily, Weekly and Monthly Guide to Better Skin

മിഥ്യ: പുകവലിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് വാപ്പിംഗ്
വസ്‌തുത: പുകവലി അല്ലെങ്കിൽ വാപ്പിംഗ് ആത്യന്തികമായി നിങ്ങളുടെ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുകയും നിക്കോട്ടിൻ ഉള്ളടക്കം കാരണം നിങ്ങളെ അടിമയാക്കുകയും ചെയ്യും. പുകവലിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് വാപ്പിംഗ് എന്നത് ഒരു മിഥ്യയാണ്. പുകവലിയും വാപ്പിംഗും ഒരുപോലെ അപകടരമാണ്. രണ്ടും ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

Vaping renders immune cells unable to move to meet threats - University of Birmingham

മിഥ്യ: പട്ടിണി കിടക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു
വസ്‌തുത: തൽക്ഷണം ശരീരഭാരം കുറയ്ക്കാൻ ചിലർ ദീർഘനേരം പട്ടിണി കിടക്കാറുണ്ട്. ഇത് അവരുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. അതുകാരണം കാര്യക്ഷമമായി ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാകും. നിങ്ങൾ ഭക്ഷണം കഴിക്കുന്നത്തിലേക്ക് മടങ്ങുമ്പോൾ അത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിച്ചേക്കാം. പകരം, ചെറിയ ഭാഗങ്ങളിൽ സമീകൃത ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.