പ്രോസ്റ്റേറ്റ് വീക്കത്തിന് കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാരഹിത ചികിത്സ വിജയകരമായി നടത്തി ആസ്റ്റര്‍ മെഡ്സിറ്റി

കേരളത്തിലെ ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്റ്റ് നടപടിക്രമം ആസ്റ്റര്‍ മെഡ്സിറ്റി വിജയകരമായി നടത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന സിംപ്‌ട്ടോമാറ്റിക് പ്രോസ്റ്റേറ്റ് എന്‍ലാര്‍ജ്മെന്റ് അവസ്ഥയെ അതിജീവിക്കുവാന്‍ സുപ്രധാനമായ വഴിത്തിരിവാണ് ഈ നോണ്‍ ഇന്‍വേസീവ് ശസ്ത്രക്രിയാരഹിത രീതി. 51 കാരനായ കൊച്ചി സ്വദേശിയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തി.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നോണ്‍-ഇന്‍വേസിവ് രീതിയാണ് പ്രോസ്റ്റാറ്റിക് യുറോലിഫ്റ്റ് നടപടിക്രമം. പ്രോസ്റ്റേറ്റ് വീക്കത്തിലേക്ക് നൈട്രോ നിപ്പുകള്‍ സ്ഥാപിച്ച് വികാസം കുറയ്ക്കുന്ന അതിനൂതന ചികിത്സാ രീതിയാണിത്.

ഇത് അടഞ്ഞ മൂത്രനാളി തുറന്ന് മൂത്രപ്രവാഹം സുഗമമാക്കുന്നു. കുറച്ച് മണിക്കൂറുകള്‍ മാത്രം വേണ്ടിവരുന്ന ഈ നടപടിക്രമത്തിന് ശേഷം അതേ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്. ലോകമെമ്പാടുമുള്ള 35 ലക്ഷം പുരുഷന്മാരില്‍ 80 ശതമാനം പേരിലും ഈ ചികിത്സാ രീതി ഫലപ്രദമായി വിജയിച്ചിട്ടുണ്ട്.

യുറോലിഫ്റ്റിന്റെ ഏറ്റവും വലിയ ഗുണം ചെറുപ്പക്കാരിലാണ്. പ്രോസ്റ്റേറ്റിനെ ഉയര്‍ത്തുകയോ പിന്നോട്ട് വലി ക്കുകയോ ചെയ്യുന്നതിനാല്‍ ഈ നടപടിക്രമം വഴി ലൈംഗികമോ സ്ഖലനമോ ആയ പാര്‍ശ്വഫലങ്ങളുടെ അപകടസാധ്യത ഉണ്ടാക്കുന്നില്ല

‘അമ്പതുകളില്‍ 40 ശതമാനത്തിലധികം പുരുഷന്മാര്‍ക്കും 60കളില്‍ 70 ശതമാനത്തിലധികം പുരുഷന്‍മാര്‍ക്കും ബി. പി. എച്ച് ഉണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ‘യുറോലിഫ്റ്റ് നടപടിക്രമം ബി. പി. എച്ചിനുള്ള ദീര്‍ഘകാല പരിഹാരമാണ്. പരമ്പരാഗത ശസ്ത്രക്രിയാരീതികള്‍ക് ബദലായി നൂതനവും സുരക്ഷിതവുമായ യൂറോലിഫ്റ്റ് നടപടിക്രമം അവതരിപ്പിക്കുന്നതിലൂടെ ‘ബി. പി .എച്ച് ഉള്ള ആളുകള്‍ക്ക് ഇതൊരു ആശ്വാസമായിരിക്കുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ലേസര്‍ എന്‍ഡോ യുറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ,പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരന്‍ പറഞ്ഞു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാനും മൂത്രനാളിയിലേക്ക് അമരുവാനും കാരണമാകുന്ന അവസ്ഥയാണ് ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ അഥവാ (ബി. പി. എച്ച്) ഇത് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, മൂത്രസഞ്ചി അപൂര്‍ണ്ണമായി ശൂന്യമാക്കല്‍ തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

യൂറോലിഫ്റ്റിനു പുറമെ, ബി. പി എച് നായി ഹോലെപ്, മിലെപ്, റോബോട്ടിക് പ്രോസ്റ്ററ്റെക്ടമി തുടങ്ങി നിരവധി ചികിത്സാ രീതികളും ആസ്റ്റര്‍ മെഡ്സിറ്റി വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ യൂറോളജിസ്റ്റുകളുടെ വിദഗ്ദ്ധ സേവനവും ഉറപ്പാക്കുന്നു.

‘ജീവിതശൈലികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വഴിയും, മരുന്നുകളും ശസ്ത്രക്രിയകളും ഉപയോഗിച്ചും പ്രൊസ്റ്റേറ്റ് എന്‍ലാര്‍ജ്മെന്റിനായി വിവിധ ചികിത്സാരീതികള്‍ ആസ്റ്റര്‍ മെഡ്സിറ്റി നല്‍കുന്നു. പ്രോസ്റ്റേറ്റ് എന്‍ലാര്‍ജ്മെന്റിനായുള്ള ഏറ്റവും നൂതനമായ കേന്ദ്രമാണ് ആശുപത്രിയിലുള്ളതെന്ന് ‘ആസ്റ്റര്‍ മെഡ്സിറ്റി യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ ടി എ പറഞ്ഞു.

‘വിവിധ ചികിത്സാരീതികള്‍ ജനങ്ങള്‍ക്കായി നല്‍കി ആതുര സേവന സേവന രംഗത്ത് വര്‍ഷങ്ങളായി മുന്‍നിരയില്‍ ഞങ്ങള്‍ തുടര്‍ന്നുവരുന്നു. നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃത്യവും നിലവാരമുള്ളതുമായ ആരോഗ്യ സേവനം ജനങ്ങള്‍ക്ക് ഉറപ്പാക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്’ ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് ഹെഡ് ജയേഷ് വി നായര്‍ പറഞ്ഞു.

ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് ഹെഡ് ജയേഷ് വി നായര്‍, ആസ്റ്റര്‍ മെഡ്സിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ലേസര്‍ എന്‍ഡോ യുറോളജി പ്രോഗ്രാം ഡയറക്ടര്‍ ഡോ. സന്ദീപ് പ്രഭാകരന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു