ഇന്ത്യയില്‍ ആദ്യമായി പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകള്‍ക്ക് അതിനൂതന സാങ്കേതികവിദ്യയുമായി ആസ്റ്റര്‍ മെഡ്സിറ്റി

ഇന്ത്യയില്‍ ആദ്യമായി മിനിമലി ഇന്‍വേസിവ് ലേസര്‍ എനുക്ലിയെഷന്‍ ഓഫ് ദി പ്രോസ്റ്റേറ്റ്, (മിലപ്) ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പാലാ സ്വദേശിയായ ബേബിച്ചനാണ് (52) ഈ നൂതന ശസ്ത്രക്രിയ്ക്ക് വിധേയനായത്. ആസ്റ്റര്‍ മെഡ്സിറ്റി ലേസര്‍ എന്‍ഡോ യൂറോളജി വിഭാഗം പ്രോഗ്രാം ഡയറക്ടര്‍ ഡോ സന്ദീപ് പ്രഭാകരന്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച് 48മണിക്കൂറിനകം ബേബിച്ചന്‍ നാട്ടിലേക്ക് മടങ്ങി.

‘ പ്രോസ്‌തെറ്റിക് ഗ്രന്ഥി വീക്കമുള്ള ചെറുപ്പക്കാരിലാണ് ഈ സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗപ്രദമാകുന്നത്. മിലപ് മുഖേനയുള്ള ഇന്ത്യയിലെ ആദ്യത്തെ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്സിറ്റി എന്‍ഡോയൂറോളജി വിഭാഗം പ്രോഗ്രാം ഡയക്ടര്‍ ഡോ. സന്ദീപ് പ്രഭാകരന്‍ പറഞ്ഞു.

വളരെ ചെറിയ എന്‍ഡോസ്‌കോപിക് ഉപകരണങ്ങളുടെ സഹായത്താല്‍ ചെയുന്ന അതിനൂതനമായ ലേസര്‍ ശസ്ത്രക്രിയയാണ് മിലപ്. ചെറിയ എന്‍ഡോ സ്‌കോപിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ മൂത്രനാളത്തിനും മൂത്രാശയത്തിനും ഉണ്ടാകുന്ന പരിക്കുകള്‍ കുറവായിരിക്കും.

മൂത്രനാളിയിലെ ജന്മനാ ഉള്ള വ്യാസക്കുറവ് ഒരുപാട് രോഗികളില്‍ ലേസര്‍ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകള്‍ നടത്തുവാന്‍ തടസ്സമാകാറുണ്ട്. ഇത്തരം രോഗികളിലും വളരെ സുരക്ഷിതമായും സങ്കീര്‍ണതകള്‍ ഇല്ലാതെയും മിലപ് മുഖേന’ ശസ്ത്രക്രിയ നടത്താം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു