വടക്കന്‍ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് കാര്‍ഡിയാക് സയന്‍സ് സെന്ററുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

വടക്കന്‍ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് കാര്‍ഡിയാക് സയന്‍സ് സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പരിചയസമ്പന്നരായ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്മാര്‍, പീഡിയാട്രിക് കാര്‍ഡിയാക് അനസ്തെറ്റിക്സ്, കാര്‍ഡിയാക് ഇന്റന്‍സിവിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളുടെ സേവനം സെന്റര്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.

നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മ്മിച്ച സെന്റര്‍, ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള – തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ ഉദ്ഘാടനം ചെയ്തു. ഗര്‍ഭിണികള്‍ക്ക് പ്രത്യേക പാക്കേജുകളും മുന്‍നിര സാങ്കേതികവിദ്യകളിലൂടെ പീഡിയാട്രിക് കാര്‍ഡിയാക് രോഗ നിര്‍ണയവും ഈ സെന്റര്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.

‘ ഹൃദ്രോഗങ്ങള്‍ മൂലം കഷ്ടതകളനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഉയര്‍ന്ന നിലവാരമുള്ളതും സ്ഥിരതയാര്‍ന്നതുമായ ചികിത്സ ഈ സെന്റര്‍ മുഖേന ആസ്റ്റര്‍
മിംസ് വാഗ്ദാനം ചെയുന്നു, ഉയര്‍ന്ന സാങ്കേതിവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന കാര്‍ഡിയാക് സെന്റര്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു’.

വിവിധ പീഡിയാട്രിക് കാര്‍ഡിയാക് വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ വിലയിരുത്തുകയും പ്രസവശേഷം ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഹൃദയ ശസ്ത്രക്രിയകള്‍, ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ തുടങ്ങി വിവിധ ശസ്ത്രക്രിയകളും സെന്റര്‍ ഉറപ്പ് നല്‍കുന്നു.

ആതുരരംഗത്തെ വര്‍ഷങ്ങളായുള്ള സുസ്ഥിരസേവനങ്ങള്‍ കൊണ്ട് ആസ്റ്റര്‍ മിംസ് ഒട്ടനവധി അംഗീകാരങ്ങളുടെ ഭാഗമായിട്ടുണ്ട്. വരുംനാളുകളില്‍ ആളുകളിലെ
ജനിതകസംബന്ധിയായ ഹൃദ്രോഗങ്ങള്‍ നേരിടുവാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുവാനായുള്ള തയ്യാറെടുപ്പിലാണ് ആസ്റ്റര്‍ മിംസ്.

പീഡിയാട്രിക് കാര്‍ഡിയോതൊറാസിസ് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. ഗിരീഷ് വാരിയര്‍- സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്. ഓ. ഡി, ഡോ. ദേവിക താക്കര്‍-സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ഡോ. ആബിദ് ഇഖ്ബാല്‍-കണ്‍സള്‍ട്ടന്റ് , പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. രേണു പി കുറുപ്പ് -സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ‘എച് ഓ ഡി ‘, രമാദേവി കെ എസ്- സീനിയര്‍ കണ്‍സള്‍ട്ടന്റ് , ഡോ. പ്രിയ പി എസ്- കണ്‍സള്‍ട്ടന്റ് , കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. സുജാത പി- സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ‘എച് ഓ ഡി ‘, ശരത് കെ- സീനിയര്‍ കണ്‍സള്‍ട്ടന്റ് , ഡോ. ഷബീര്‍ കെ- കണ്‍സള്‍ട്ടന്റ്, സീനിയര്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ദുര്‍ഗ്ഗാ എസ്, പീഡിയാട്രിക് കാര്‍ഡിയോളജി ഇന്റന്‍സിവിസ്റ്റ് വിഭാഗത്തിലെ ഡോ. പ്രശാന്ത് ദേവ് അരവിന്ദ് എന്നിവരാണ് പീഡിയാട്രിക് കാര്‍ഡിയാക് സയന്‍സസ് സെന്ററിന്റെ നേതൃത്വം വഹിക്കുന്നത്.

Latest Stories

MI VS RCB: കിങ് മാത്രമല്ല ആര്‍സിബിക്ക് വേറെയുമുണ്ടെടാ പിള്ളേര്, വെടിക്കെട്ട് ബാറ്റിങ്ങുമായി പാട്ടിധാര്‍, ഓണ്‍ലി സിക്‌സ് ആന്‍ഡ് ഫോര്‍ മാത്രം, ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍

ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍

MI VS RCB: വിഘ്‌നേഷ് പുതൂരിന് സ്വപ്‌നതുല്ല്യമായ നേട്ടം, ഇതില്‍പരം എന്തുവേണം, മലയാളി താരം ഇന്നത്തെ രാത്രി മറക്കില്ല

അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

MI VS RCB: ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യം, ആര്‍ക്കും ഇല്ലാത്തൊരു റെക്കോഡ് ഇനി കോലിക്ക്, മുംബൈക്കെതിരെ കത്തിക്കയറി കിങ്, കയ്യടിച്ച് ആരാധകര്‍

MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി