മികച്ച ബര്‍ത്തിംഗ് എക്‌സ്പീരിയന്‍സ് അവാര്‍ഡ് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിന്

വേള്‍ഡ് സിഗനേച്ചറിന്റെ കേരളത്തിലെ ബെസ്റ്റ് ബര്‍ത്തിങ് എക്‌സ്പീരിയന്‍സ് ഹോസ്പിറ്റലിനുള്ള അവാര്‍ഡിന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അര്‍ഹരായി. ഗോവ നോവോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലെ ഗൈനക് വിഭാഗം ഡോക്ടര്‍മാരായ ഡോ: ആമിന ബീവി, ഡോ: ഷിമിലി ജാസ് എം.പി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

എല്ലാത്തരം ആളുകളിലും മികച്ച ആതുരസേവനങ്ങള്‍ ഉറപ്പാക്കുകയെന്നതാണ് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ലക്ഷ്യം. വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് തന്നെ ഇത്തരം വലിയ നേട്ടം കൈവരിച്ച ആസ്റ്റര്‍ മദര്‍ ഹോസ്പ്പിറ്റലിലെ ഗൈനക്ക് വിഭാഗം അഭിമാനമായി മാറിയിരിക്കുകയാണെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള- തമിഴ്‌നാട് റീജിയണല്‍ ഡയക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു

അരീക്കോട് സ്ഥിതി ചെയുന്ന ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ മികച്ച ആതുരസേവനങ്ങള്‍കൊണ്ട് ശ്രദ്ധ നേടിയിരുന്നു.സിസേറിയനെക്കാളുപരി സുഖപ്രസവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഗൈനക്കോളജി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ ശ്രദ്ധ നേടുവാന്‍
വഴിവച്ചു. അത്യാധുനിക സംവിധാനങ്ങളോടൊപ്പം നൂതന ചികിത്സാരീതികളും ആസ്റ്റര്‍ മദര്‍ ഹോസ്പ്പിറ്റല്‍സ് ജനങ്ങള്‍ക്കായി പ്രദാനം ചെയുന്നുണ്ട്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി