മലയാളികളുടെ പ്രിയപ്പെട്ട ഫലങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. പഴം ഭക്ഷണമായി കഴിക്കുന്നതിന് പുറമെ സൗന്ദര്യം കൂട്ടാനും മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ഉപയോഗിക്കാൻ സാധിക്കും. പൊട്ടാസ്യം, വൈറ്റമിൻ എ, വിറ്റമിന്‍ ബി, വിറ്റമിന്‍ സി എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് പഴം. ചര്‍മ്മ സംരക്ഷണത്തിന് പഴം എങ്ങനെ ഉപയോഗിക്കാൻ എന്ന് നോക്കാം.
പഴം ഉടച്ച് മുഖത്ത് വെറുതെ പുരട്ടിയാല്‍ പോലും അത് ചര്‍മ്മത്തിന് ഗുണം നൽകും. മുഖത്ത് പഴം ഉടച്ച് തേച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിർത്തുന്നതിലും പഴം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചര്‍മ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ പഴത്തിന് കഴിവുള്ളതിനാൽ വരണ്ട ചര്‍മ്മം ഉള്ളവര്‍ പഴം ഉപയോഗിക്കുന്നത് നല്ലതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ചര്‍മ്മത്തെ പോഷിപ്പിച്ച് മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ പാടെ ഇല്ലാതാക്കുകയും ചെയ്യുന്നു.
പ്രായമാകുന്നതിന് മുൻപ് തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്ന പ്രശ്‌നം ചിലരിൽ കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് പഴത്തിന്റെ ഫേസ്മാസ്ക് അല്ലെങ്കില്‍ ഫേയ്‌സ്പാക്ക്. പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ബോട്ടോക്‌സ് പോലെ പ്രവർത്തിക്കുകയാണ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ഇല്ലാതാക്കാൻ സഹായിക്കുകയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
മുഖക്കുരു മാറ്റുവാന്‍ സഹായിക്കുന്ന പഴത്തില്‍ ധാരാളം വൈറ്റമിൻ എ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ആന്റി ഇന്‍ഫ്‌ലമേറ്ററി ഇഫ്ക്ട് ഉണ്ട്. പഴത്തിന്റെ തൊലി മുഖത്ത് തേച്ചാലും, പഴുത്ത പഴം ഉടച്ച് മുഖത്ത് തേക്കുമ്പോഴും ഇത് ചര്‍മ്മത്തിലെ കുരു വരാനുള്ള സാധ്യത കുറയ്ക്കും. മുഖത്തുള്ള കുരുക്കള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും പാടുകള്‍ മായ്ക്കുന്നതിനും ഇത് സഹായിക്കും.
സ്ത്രീകളിൽ പൊതുവെ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമായ തലയിലെ താരന്‍ കളയാന്‍ പഴം ഉപയോഗിക്കാവുന്നതാണ്. താരന്‍ മൂലം ഉണ്ടാകുന്ന ചൊറിച്ചിലും ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ ഇത് സഹായിക്കും. തല നന്നായി വരണ്ടു പോകുമ്പോഴാണ് തലയില്‍ ചൊറിച്ചിലും താരനും കൂടുതലായി ഉണ്ടാകുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ചര്‍മ്മം മോയ്‌സ്ച്വര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനായി പഴം ഉപയോഗിച്ചുള്ള ഹെയര്‍പാക്കുകള്‍ തയ്യാറാക്കി ഉപയോഗിക്കാം. ഇത് താരന്‍ മാറ്റുന്നതിനും ചൊറിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കും
വരണ്ട മുടിയെല്ലാം മാറ്റി മുടിയെ നല്ല സോഫ്റ്റാക്കി എടുക്കാനും പഴം സഹായിക്കും. പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക ഘടകങ്ങൾ ശരീരത്തില്‍നിന്നും കൊളാജീന്‍ വലിച്ചെടുക്കുകയും ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. കൂടാതെ പൊട്ടാസ്യം, വൈറ്റമിൻസ്, കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ഓയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. പഴത്തിൽ അങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറച്ച് മുടിയ്ക്ക് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും സഹായിക്കുന്നു.