ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ നിങ്ങൾക്കും ഫഹദ് പറഞ്ഞ 'എഡിഎച്ച്ഡി' ഉണ്ടായേക്കാം..

എഡിഎച്ച്ഡി … നടൻ ഫഹദ് ഫാസിൽ തനിക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുകയാണ് എഡിഎച്ച്ഡി എന്ന രോഗം. എന്താണ് എഡിഎച്ച്ഡി? എങ്ങനെയാണ് ഇത് കണ്ടെത്തുക?  കുട്ടികളിലും, അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറല്‍ ഡവലപ്‌മെന്റല്‍ ഡിസോഡറാണ് എഡിഎച്ച്ഡി അഥവാ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ.

എഡിഎച്ച്ഡി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി ഇവ മൂന്നും എഡിഎച്ച്ഡിയുള്ള ഒരാളില്‍ പ്രകടമാകാം. ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ മൂന്ന് മാസമോ അതിലധികമോ ഒരാളില്‍ നിലനില്‍ക്കുകയാണെങ്കില്‍ എഡിഎച്ച്ഡി ഉണ്ടായേക്കാം.

വളരെ വേഗം അസ്വസ്ഥനാകുക, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ എന്നിവയാണ് ഇന്‍ അറ്റെന്‍ഷനിൽ ഉണ്ടാവുക.

ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച മനോഭാവം കുറവ്, ആഗ്രഹിച്ച കാര്യങ്ങള്‍ ഉടന്‍ നേടിയെടുക്കണമെന്ന നിര്‍ബന്ധം, മറ്റുള്ളവരുടെ സംസാരമോ പ്രവര്‍ത്തിയോ തടസപ്പെടുത്തുക തുടങ്ങിയവ ഇംപള്‍സിവിറ്റിയിൽ കാണാം.

അടങ്ങിയിരിക്കാത്ത പ്രകൃതം, ഞെരിപിരി കൊള്ളുക, നിര്‍ത്താതെയുള്ള സംസാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാതെ വരിക എന്നിവയെല്ലാം ഹൈപ്പര്‍ ആക്റ്റിവിറ്റിയിൽപെടുന്നു. ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ മൂന്ന് മാസമോ അതിലധികമോ ഒരാളില്‍ നിലനില്‍ക്കുകയാണെങ്കില്‍ എഡിഎച്ച്ഡി ഉണ്ടായേക്കാം. ഹൈപ്പര്‍ ആക്ടിവിറ്റി, ഇംപള്‍സിവിറ്റി ഇവ ഒരാളില്‍ പ്രകടമാകാത്ത അവസ്ഥയാണ് എഡിഡി . അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിസോഡറാണ് എഡിഡി. മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി പോലെതന്നെ എഡിഡിയും ഗൗരവമായി കാണേണ്ടതുണ്ട്.

ശ്രദ്ധക്കുറവ്, ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, ചുമതലകള്‍ നിര്‍വഹിക്കാനോ അവയ്ക്ക് നേതൃത്വം നല്‍കാനോ കഴിയാത്ത അവസ്ഥ, ഒന്നിലധികം കാര്യങ്ങള്‍ ഓര്‍ത്ത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുക, ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകുക, അലസത, ഭയം, വിഷാദം എന്നിവയാണ് എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ.

ജനിതകപരമായും പാരിസ്ഥിതികപരമായും ഒന്നിലധികം കാരണങ്ങള്‍ക്കൊണ്ട് എഡിഎച്ച്ഡി ഉണ്ടാകാം. എങ്കിലും എഡിഎച്ച്ഡിക്കുള്ള യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനിതകപരമായി മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും എഡിഎച്ച്ഡി ഉണ്ടെങ്കില്‍ കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതോടൊപ്പം ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തെറ്റായ ഭക്ഷണശീലവും എഡിഎച്ച്ഡിക്ക് കാരണമാകാം.

ഗര്‍ഭാവസ്ഥയിലെ അമ്മമാരുടെ മദ്യപാനം, പുകവലി, തുടങ്ങിയവയൊക്കെ കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്ന് വയസു വരെയുള്ള കുട്ടികളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം, കാര്‍ട്ടൂണ്‍, വീഡിയോ ഗെയിം തുടങ്ങിയവയും എഡിഎച്ച്ഡിക്ക് കാരണമാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും എഡിഎച്ച്ഡി സാധാരണയിലും വര്‍ധിക്കുന്നതിനു ഇടയാക്കിയേക്കാം.

മുതിര്‍ന്നവരില്‍ ഫാസ്റ്റ് ഫുഡ്, മൊബൈല്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ അമിത ഉപയോഗം ചെറിയ തോതിലെങ്കിലും എഡിഎച്ച്ഡിയിലേക്ക് നയിക്കാം. മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം ചെറുപ്പത്തിലുണ്ടായിരുന്ന എഡിഎച്ച്ഡി പ്രായപൂര്‍ത്തിയായ ശേഷവും നിലനില്‍ക്കുന്നതാണ്. മസ്തിഷ്‌കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ കൊണ്ടും അപൂര്‍വമായി എഡിഎച്ച്ഡി ഉണ്ടായേക്കാം.

ജനിതകമോ പാരിസ്ഥിതികമോ ഇവയില്‍ ഏതു കാരണങ്ങള്‍കൊണ്ടാണ് എഡിഎച്ച്ഡി ഉണ്ടാകുന്നതെന്നു വ്യക്തമായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും ഇവയിലേതെങ്കിലും എഡിഎച്ച്ഡിക്ക് കാരണമാകാം. എഡിഎച്ച്ഡിക്ക് സൈക്കോതെറാപ്പി വളരെയധികം ഫലപ്രദമാണ്. ചികിത്സ നല്‍കിയാല്‍ മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള എഡിഎച്ച്ഡി പരിധിവരെ പരിഹരിക്കാനാകും. ഏതു തരത്തിലുള്ള തെറാപ്പി നല്‍കുമെന്നത്  ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം