ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജും ലിങ്കണ്‍ യൂണിവേഴ്‌സിറ്റി മലേഷ്യയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് വേണ്ടി ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത, ലിങ്കണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. അമിയ ഭൗമിക് എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

സ്റ്റെം സെല്‍ & റീജനറേറ്റീവ് മെഡിസിന്‍, ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍,ബയോ മെറ്റീരിയല്‍ സയന്‍സും മെഡിക്കല്‍ ഉപകരണ വികസനവും, ബയോ മെറ്റീരിയല്‍ സയന്‍സ് & ടിഷ്യൂ എഞ്ചിനീയറിംഗ്/3ഡി ബയോ പ്രിന്റിംഗ് തുടങ്ങിയ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ കോഴ്‌സുകളും ബയോമെഡിക്കല്‍ റിസര്‍ച്ച് ഫോര്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സിലെ പിജി എംഎസ് (2 വര്‍ഷം) കോഴ്‌സും മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (2 വര്‍ഷം)പിഎച്ച്ഡി (3 വര്‍ഷം)ബയോ മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ ഹെല്‍ത്ത് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (6 മാസം) തുടങ്ങിയ വിവിധങ്ങളായ കോഴ്‌സുകളാണ് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ആരംഭിക്കുന്നത്.

ചടങ്ങില്‍ ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍, ലിങ്കണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. അമിയ ഭൗമിക്, ലിങ്കണ്‍ യൂണിവേഴ്‌സിറ്റി സി ഇ ഒ ഡോ ജ്യോതിസ് കുമാര്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ. യു. ബഷീര്‍, ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, നാക് കണ്‍സള്‍റ്റന്റ് ഡോ. ജോസ് ജെയിംസ്, എ ജി എം ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു. കോഴ്‌സുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8606077778 ല്‍ വിളിക്കാവുന്നതാണ്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി