ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇന്ത്യ സി.ഇ.ഒ ആയി ഡോ.നിതീഷ് ഷെട്ടി ചുമതലയേല്‍ക്കും

മുന്‍നിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യ ഓപ്പറേഷന്‍സ് സി.ഇ.ഒ ആയി ആസ്റ്റര്‍ കര്‍ണാടക- മഹാരാഷ്ട്ര ക്ലസ്റ്റര്‍ മുന്‍ റീജിയണല്‍ ഡയക്ടര്‍ ഡോ. നിതീഷ് ഷെട്ടി അധികാരമേല്‍ക്കും. രണ്ട് പതിറ്റാണ്ടിലധികമായി ആരോഗ്യ സേവനരംഗത്ത് നേതൃപരിചയമുള്ള വ്യക്തിയാണ് ഡോ.നിതീഷ് ഷെട്ടി.

2014ല്‍ ബെംഗളൂരു ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലിന്റെ സി. ഇ. ഒ ആയാണ് ഡോ നിതീഷ് ഷെട്ടി ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയറിന്റെ ഭാഗമാവുന്നത്. പിന്നീട് മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും ആസ്റ്റര്‍ ഹോസ്പ്പിറ്റലുകളുടെ റീജിയണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ആസ്റ്റര്‍ ലാബ്‌സ് ഇന്ത്യയുടെ ഡയറക്ടര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇതോടൊപ്പം ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ- തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനെ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ഇന്ത്യ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള-തമിഴ്‌നാട് എന്നിവക്ക് പുറമെ ആസ്റ്റര്‍ ഇന്ത്യ റീടൈല്‍ ബിസിനസിന് കീഴില്‍ വരുന്ന ആസ്റ്റര്‍ ലാബ്‌സ്, ആസ്റ്റര്‍ ഫാര്‍മസീസ്, ക്ലിനിക്‌സ് ആന്‍ഡ് ഹോം കെയര്‍ വിഭാഗങ്ങളുടെയും ചുമതല അദ്ദേഹം വഹിക്കും.

‘ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഓപ്പറേഷന്‍സിന്റെ സി.ഇ.ഒ ആയി നിതീഷ് ഷെട്ടിയെ സ്വാഗതം ചെയുന്നു. കര്‍ണാടക സംസ്ഥാനത്തില്‍ ആസ്റ്ററിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ച ആളായിരുന്നു ഡോ.നിതീഷ്. അദ്ദേഹത്തിന്റെ നിയമനത്തോടെ ആസ്റ്ററിനെ അദ്ദേഹം ഇനിയും ഉയരത്തില്‍ എത്തിക്കുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇതോടൊപ്പം ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ- തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനെ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ഇന്ത്യ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള-തമിഴ്‌നാട് എന്നിവക്ക് പുറമെ ആസ്റ്റര്‍ ഇന്ത്യ റീടൈല്‍ ബിസിനസിന് കീഴില്‍ വരുന്ന ആസ്റ്റര്‍ ലാബ്‌സ്, ആസ്റ്റര്‍ ഫാര്‍മസീസ്, ക്ലിനിക്‌സ് ആന്‍ഡ് ഹോം കെയര്‍ വിഭാഗങ്ങളുടെയും ചുമതല അദ്ദേഹം വഹിക്കും.

Read more

‘ഡോ ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ അവിസ്മരണീയമായ വളര്‍ച്ചയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ കാഴ്ചവയ്ക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുടനീളം അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മികച്ച പരിചരണമാണ് ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ പ്രദാനം ചെയുന്നത്. ആസ്റ്റര്‍ ലാബ്‌സ്, ഫര്‍മാസികള്‍, ക്ലിനിക്‌സ്, ഹോം കെയര്‍, ഡിജിറ്റല്‍ ഹെല്‍ത്ത് മുഖേന എല്ലാ തരം ആരോഗ്യസേവനങ്ങളും വിവിധ മേഖലകളില്‍ ആസ്റ്റര്‍ ഉറപ്പാക്കുന്നു. ഇന്ത്യയിലെ ആസ്റ്ററിന്റെ വളര്‍ച്ചയുടെ ഭാഗമാവാന്‍ സാധിക്കുന്ന ഈ സുപ്രധാനമായ ചുമതല ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ‘ നിയുക്ത ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി പറഞ്ഞു.