പ്രാവുകൾ മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം!

പ്രാവുകളുമായി സമ്പർക്കം പുലർത്തുന്നവർ ഇനി ശ്രദ്ധ പാലിക്കേണ്ടതാണ്. പ്രാവിൻ്റെ കാഷ്ഠമായും തൂവലുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം.

ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം കണ്ടെത്തിയത്.പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതും അവയുമായി അടുത്തിടപഴകുന്നതും മനുഷ്യർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്.

ഡൽഹിയിൽ നിന്നുള്ള 11 വയസ്സുകാരനെ ചുമ കാരണം ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് പ്രാവിൻ്റെ പ്രോട്ടീനുകളോടുള്ള അലർജിയെ തുടർന്നാണെന്നാണ് വിദഗ്ദർ പറഞ്ഞത്.

എച്ച്‌പി ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണെന്നും ഇവ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുമെന്നും പറയുന്നു. മുതിർന്നവരിൽ ഈ അവസ്ഥ വളരെ കൂടുതലും കുട്ടികളിൽ അപൂർവവുമാണ്. ഒരു വർഷം ഒരു ലക്ഷം ജനസംഖ്യയിൽ 2-4 പേരെ ഇത് ബാധിക്കാറുമുണ്ട്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി