ഉത്തര കേരളത്തിൽ ആദ്യമായി ശ്വാസകോശം മാറ്റിവെയ്ക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ശ്വാസകോശരോഗ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്. പരിചയ സമ്പന്നനായ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജന്മാര്‍, പള്‍മണോളജിസ്റ്റുമാര്‍, അനസ്തറ്റിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റിന് പൂര്‍ണ്ണസജ്ജമായ ഓപ്പറേഷന്‍ തിയ്യറ്റര്‍, പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഐ സി യു തുടങ്ങിയവ ഉള്‍പ്പെടെയുള്ള അനേകം സൗകര്യങ്ങളും സജ്ജീകരണങ്ങളും ശ്വാസകോശം മാറ്റിവെക്കല്‍ ചികിത്സയ്ക്ക് അനിവാര്യമാണ്.

വിവിധ തലങ്ങളിലുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉത്തര കേരളത്തിലെ ആദ്യ സെന്റര്‍ എന്ന പ്രത്യേകതയും ലഭ്യമാകും.

‘നിലവില്‍ ഉത്തര കേരളത്തിലുള്ളവര്‍ക്ക് ശ്വാസകോശം മാറ്റിവെക്കണമെങ്കില്‍ ബാംഗ്ലൂര്‍ പോലുള്ള വലിയ നഗരങ്ങളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. ഈ ദുരിതത്തിന് ഇതോടെ പരിഹാരമാകും.’ ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ‘നിലവില്‍ വൃക്കമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, കോര്‍ണിയ ട്രാന്‍സ്പ്ലാന്റ്, എന്നിവയില്‍ നിലനിര്‍ത്തുന്ന ഉയര്‍ന്ന വിജയനിരക്കും ഈ നേട്ടം കൈവരിക്കുന്നതില്‍ പരിഗണിക്കപ്പെട്ടു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. അനില്‍ജോസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ കാര്‍ഡിയോതെറാസിക് സര്‍ജന്‍), ഡോ. മധു കല്ലാത്ത് (റീജ്യണല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്, ആസ്റ്റര്‍ മിംസ്), ഡോ. ശരത് (കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്തറ്റിസ്റ്റ്) ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ ആസ്റ്റര്‍ മിംസ് ) എന്നിവര്‍ പങ്കെടുത്തു.

Latest Stories

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍