ശരീരഭാഗങ്ങളിൽ മരവിപ്പ്, കൈ കാലുകളിൽ വേദന, ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും കൂടുതൽ ക്ഷീണം അനുഭവപ്പെടുക, ചർമം വരണ്ടുപോകുക എന്നിവയൊക്കെ ശരീരത്തിലെ രക്തയോട്ടം കുറയുമ്പോഴുണ്ടാകുന്ന ചില ലക്ഷണങ്ങളാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിനാൽ ശരിയായ വിധത്തിൽ രക്തചംക്രമണം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങളിൽ ഒന്നാണ് എയ്റോബിക്സ്. ഇത് ഹൃദയപേശികളുടെ ശക്തി വർധിപ്പിക്കുകയും ശരീരത്തിനുള്ളിൽ രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യും. അടിവയർ, ഇടുപ്പ്, തുടകൾ, കൈകൾ, കാലുകൾ എന്നിവയിലെ പ്രധാന പേശികളെ വികസിപ്പിക്കുന്നതു വഴി കോശങ്ങളുടെയും ടിഷ്യൂകളുടെയും ആരോഗ്യകരമായ പ്രവർത്തനങ്ങൾക്ക് ഓക്സിജൻ സ്വാംശീകരിക്കാനുള്ള കഴിവ്, രക്തത്തിലെ പോഷകങ്ങൾ തുടങ്ങിയവ ഉയർത്തുമെന്ന് മാത്രമല്ല എയ്‌റോബിക്‌സ് പേശികളെ ശക്തവും കരുത്തുറ്റതാക്കുകയും ശരീരത്തിന് വഴക്കം നൽകുകയും ചെയ്യുന്നു.
വേഗത്തിലുള്ള നടത്തം ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. കൈകൾ, കാലുകൾ സുഖപ്രദമായ വേഗത്തിൽ ചലിപ്പിക്കുകയും പിൻഭാഗം നിവർന്നു നിൽക്കുകയും ചെയ്യുന്നത് ധമനികളിലൂടെയുള്ള രക്തയോട്ടം വർധിപ്പിക്കും. ഇവ ആന്തരിക ജൈവ-രാസപ്രവർത്തനങ്ങൾ വളരെ സുഖകരമായി നിർവഹിക്കുന്നതിന് കോശങ്ങളെയും ടിഷ്യൂകളെയും അവയവങ്ങളെയും ഉത്തേജിപ്പിക്കുകയും ചെയ്യും. പതിവായി 15-20 മിനിറ്റ് നടക്കുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തും. അതുവഴി രക്തചംക്രമണം കൂടുകയും ഉന്മേഷം വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്ന വ്യായാമങ്ങളിലൊന്നാണ് നീന്തൽ. ജലത്തിന്റെ ശക്തി ശരീരഭാരത്തെ താങ്ങുകയും വെള്ളത്തിൽ ശ്വാസം അടക്കിനിർത്തേണ്ടി വരികയും ചെയ്യുന്നത് ശ്വാസകോശത്തിന്റെ കരുത്ത് വർധിപ്പിക്കുന്നതിനാൽ ഹൃദയപേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന മിതമായ തീവ്രതയുമുള്ള വ്യായാമമാണ് നീന്തൽ.
ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൈയുകളുടെയും കണ്ണുകളുടെയും ഏകോപനവും വഴക്കവും വർധിപ്പിക്കുന്ന ഒരു വ്യായാമമാണ് ജമ്പ് റോപ്പ് വർക്കൗട്ടുകൾ. ക്രോസ് റോപ്പ് ട്രെയിനിംഗ് എന്നും ഇത് അറിയപ്പെടാറുണ്ട്. കൂടുതൽ പ്രതിരോധം നൽകാനായി കയറിന്റെ ഭാരം ക്രമേണ കൂട്ടുകയും ചാട്ടത്തിലൂടെ ചലനങ്ങൾ തുടങ്ങുകയും കൂടുതൽ വളവുകളും തിരിവുകളും ഉൾപ്പെടുത്തുകയും ചെയ്യാൻ സാധിക്കുകയും ചെയ്യും. ഓക്സിജനും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ രക്തചംക്രമണം എല്ലാ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും എത്തിക്കുകയും അതിലൂടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് യോഗ. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നൽകുമെന്ന് മാത്രമല്ല, ശാരീരികാരോഗ്യത്തിനെന്ന പോലെ മാനസികാരോഗ്യത്തിനും ഗുണങ്ങള്‍ നൽകും. യോഗയിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങളും ആസനങ്ങളും ഉൾപ്പെടുന്നുണ്ട്. ഇവ ചെയ്യുന്നതിലൂടെ ശ്വാസകോശത്തിന്റെ ശേഷി ഗണ്യമായി വർധിക്കുകയും ശ്വസിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും. കൂടാതെ ഇത്തരത്തിലുള്ള ശാരീരിക ചലനങ്ങൾ ശരീരത്തിലെ രക്തക്കുഴലുകളെയും ധമനികളെയും സിരകളേയും വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.
Read more
വ്യായാമത്തിലൂടെയും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിലൂടെയും നല്ല ഉറക്കത്തിലൂടെയും രക്തചംക്രമണം വർധിപ്പിക്കാൻ സാധിക്കും. ദിവസവും അര മണിക്കൂറെങ്കിലും ശരീരത്തെ പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും പ്രതിരോധശേഷി, ദഹനം തുടങ്ങിയവയെ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യും.വ്യായാമം, ഉറക്കം, ഭക്ഷണക്രമം തുടങ്ങിയവ കണക്കിലെടുക്കാതെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലൂടെയും രക്തം ഒഴുകുമെങ്കിലും രക്തപ്രവാഹം തടസപ്പെടുന്ന ചില സന്ദർഭങ്ങളിൽ ടിഷ്യൂകളിലേക്ക് വിതരണം ചെയ്യുന്ന പോഷകങ്ങളുടെയും ഓക്സിജന്റെയും അളവ് ഗണ്യമായി കുറയാറുണ്ട്.ഇവ എല്ലുകൾ, പേശികൾ, സന്ധികൾ, വെരിക്കോസ് സിരകൾ കാഠിന്യം, ഹൃദയാഘാതം, പെരിഫറൽ വാസ്കുലർ രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക. ഇക്കാരണങ്ങളാൽ ശരീരത്തിനുള്ളിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം ഉറപ്പാക്കാൻ രക്തചംക്രമണം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.