മുടികൊഴിച്ചിൽ മുതൽ പകലുറക്കം വരെ ; വിളർച്ചയുടെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ...

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍ നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. എല്ലാ പ്രായക്കാരിലും അനീമിയ കണ്ടു വരാറുണ്ട്. എന്നാൽ പൊതുവെ സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, ഗർഭിണികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരിലാണ് അനീമിയ കൂടുതലായും കണ്ടുവരുന്നത്. ഇക്കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് അനീമിയ. പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ട് വിളര്‍ച്ച ഉണ്ടാകാം. രക്തനഷ്ടം മൂലമുള്ള അനീമിയ, ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന അനീമിയ, ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം കാരണം ഉണ്ടാകുന്ന അനീമിയ.

അനീമിയ അഥവാ വിളർച്ച എന്ന അവസ്ഥ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കാതിരുന്നാലും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഒരാൾക്ക് വിളർച്ച ഉണ്ടോ എന്ന് രക്ത പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്. ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അനീമിയ ആവാനും സാധ്യതയുണ്ട്. ത്വക്ക്, കണ്‍തടങ്ങള്‍, നാവ്, മോണ, കൈനഖങ്ങള്‍ എന്നിവ വിളറി കാണപ്പെടുക. ക്ഷീണം, തലവേദന, തലകറക്കം, തളര്‍ച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചില്‍, അമിത ഹൃദയമിടിപ്പ്, ശ്വാസ തടസ്സം, ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്പ്. കൈവെളളയിലും കാല്‍വെളളയിലും ഉണ്ടാകുന്ന രക്തമില്ലായ്മ, കൈവിരലുകളിലെ മുട്ടുകള്‍ക്കും, കൈനഖങ്ങള്‍ക്കും ചുറ്റുമുളള ചര്‍മ്മം കറുത്ത നിറമാകുക. കാല്‍ പാദങ്ങള്‍ നീരുവയ്ക്കുക. നഖങ്ങള്‍ സ്പൂണിന്റെ ആകൃതിയില്‍ വളയുക എന്നിവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്.

ഇടവിട്ടുള്ള തലവേദനയാണ് അനീമിയയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. പൊതുവെ ഇത്തരത്തിലുള്ള തലവേദന ആരും അത്ര കാര്യമാക്കാറില്ല. എന്നാൽ ദീഘനാൾ ഇത്തരത്തിൽ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തപരിശോധന നടത്തേണ്ടതാണ്. ശരീരത്തിലുള്ള രക്തത്തിൻ്റെ അളവ് കുറയുമ്പോൾ തലച്ചോറിലേക്ക് എത്തുന്ന ഓക്സിജൻ്റെ അളവിൽ വ്യത്യാസം വരുന്നതാണ് ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകുന്നത്. മറ്റ് കാരണങ്ങളൊന്നുമില്ലാതെ ആണ് തലവേദന ഉണ്ടാകുന്നതെങ്കിലും തീർച്ചയായും രക്തപരിശോധന നടത്തണം.

ഹീമോ​​ഗ്ലോബിന്റെ അളവ് കുറയുന്നതും തലവേദനയ്ക്ക് കാരണമാകാറുണ്ട്.പകൽ സമയത്തുള്ള ഉറക്കവും അനീമിയയുടെ ഒരു ലക്ഷണമാണ്. അമിതമായ ക്ഷീണം മൂലമാണ് ഇത്തരത്തിൽ ചിലയാളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഉറങ്ങി പോകുന്നത്. ഇവരിൽ ഭൂരിഭാഗം പേരും വിളർച്ച ഉള്ളവരായിരിക്കും. ശരീരത്തിന് ആവശ്യമായ അളവിൽ രക്തം ലഭിക്കാതിരിക്കുമ്പോൾ ശരീരത്തിലെ ഊർജ്ജം നശിക്കും. ഇത് വിളർച്ചയ്ക്ക് കാരണമാകാം. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നത് ഒരു പരിധിവരെ വിളർച്ച തടയാൻ സഹായിക്കും.

തലകറക്കവും വിളർച്ചയുടെ ഒരു പ്രധാന ലക്ഷണമാണ്. ഇരിക്കുന്ന സ്ഥലത്തു നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന തലകറക്കം അനീമിയയുടെ ലക്ഷണമാകാം. ജന്മനാ ഹീമോഗ്ലോബിൻ്റെ ഉത്പ്പാദനത്തിൽ ഉള്ള കുറവും അനീമിയ്ക്ക് കാരണമാകും. പെട്ടെന്നുണ്ടാകുന്ന തലകറക്കത്തിൻ്റെ കാരണം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അനീമിയ ആണോ ഉടൻ പരിശോധിക്കണം. എന്തെന്നാൽ അനീമിയ കാരണം ഹൃദയത്തിൻ്റെ പ്രവർത്തനങ്ങൾ പോലും ചിലപ്പോൾ തടസപ്പെട്ടേക്കാം.

വിളറി വെളുത്ത മുഖമാണ് അനീമിയയുടെ മറ്റൊരു ലക്ഷണം. വിളർച്ച കാരണം മുഖം ഇത്തരത്തിൽ വെളുക്കാറുണ്ട്. ചർമ്മത്തിൻ്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും ഉടനടി തിരിച്ചറിയാൻ സാധിക്കും. ശരീരത്തിലെ രക്തം കുറയുമ്പോഴാണ് മുഖം വിളറി വെളുക്കുന്ന അസ്വസ്ഥയിലേക്ക് എത്തുന്നത്. ഇത്തരത്തിലുള്ളവർ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത്. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ വളരെയധികം സഹായിക്കും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു