വാക്സിനുകൾ രോഗത്തെ എങ്ങനെ പ്രതിരോധിക്കുന്നു, കൊറോണയുടെ കാലത്ത് നിങ്ങള്‍ അറിയേണ്ടത്‌

രോഗാണുക്കൾ നമുക്ക് ചുറ്റുമുണ്ട്, അന്തരീക്ഷത്തിൽ മാത്രമല്ല ശരീരത്തിനകത്തും. അത്തരം രോഗാണുക്കൾക്ക് കടന്നു വരാൻ തക്കതായ ശാരീരിക അന്തരീക്ഷമാണ് ഒരു വ്യക്തിയെ രോഗിയാക്കുന്നത്. രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിനുള്ളിൽ തന്നെ ഒരു പ്രതിരോധ സംവിധാനമുണ്ട്. ത്വക്ക്, ശ്ലേഷ്മം, ശ്വാസനാളിയിലെ ചെറുരോമങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ രോഗാണുക്കൾ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നു. എന്നിരുന്നാലും ഏതെങ്കിലും വിധത്തിൽ ഒരു രോഗാണു ശരീരത്തിനകത്ത് കയറിപ്പറ്റിയാൽ നമ്മുടെ പ്രതിരോധ സംവിധാനം ഉണർന്ന് ആ രോഗാണുവിനെ ആക്രമിക്കുകയും തുരത്താൻ ശ്രമിക്കുകയും ചെയ്യും. അതിന് സാധിച്ചില്ലെങ്കിൽ രോഗാണു ശരീരത്തെ കീഴ്‌പ്പെടുത്തുന്നു.

ശരീരത്തിനുള്ളിലെ സ്വാഭാവിക പ്രതിരോധ സംവിധാനം

ശരീരത്തിനുള്ളിൽ എത്തുന്ന രോഗാണു ബാക്ടീരിയയോ വൈറസോ ഫംഗസോ മറ്റ് പരാദങ്ങളോ ഒക്കെയാകാം. നിരവധി ഉപഘടകങ്ങളാൽ നിർമ്മിതമാണ് ഓരോ രോഗാണുവും. ഓരോ രോഗാണുവിന്റെയും സ്വഭാവസവിശേഷതകളും രോഗമുണ്ടാക്കുന്ന രീതിയുമെല്ലാം വ്യത്യസ്തമായിരിക്കും. ആന്റിബോഡികളുടെ രൂപീകരണത്തിന് കാരണമാകുന്ന ഒരു രോഗാണുവിന്റെ തന്നെ ഉപഘടകമാണ് ആന്റിജൻ. ഇത്തരത്തിൽ രോഗാണുവിന്റെ ആന്റിജനുകളുടെ പ്രവർത്തനഫലമായി രൂപപ്പെടുന്ന ആന്റിബോഡികൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. പ്രതിരോധ വ്യവസ്ഥയിലെ പടയാളികളാണ് ഇവയെന്ന് പറയാം. നമ്മുടെ ശരീരത്തിലെ ഓരോ ആന്റിബോഡിയും ഒരു പ്രത്യേക ആന്റിജനെ തിരിച്ചറിയാൻ പരിശീലനം നേടിയവയാണ്. അത്തരത്തിലുള്ള ആയിരക്കണക്കിന് ആന്റിബോഡികൾ നമ്മുടെ ശരീരത്തിനകത്തുണ്ട്. അതേസമയം ആദ്യമായി നമ്മുടെ ശരീരത്തിലേക്ക് ഒരു പുതിയ ആന്റിജൻ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ അതിനോട് പ്രതികരിക്കാനും ആന്റിബോഡികൾ ഉത്പാദിപ്പിക്കാനും പ്രതിരോധിക്കാൻ കൂടുതൽ സമയമെടുക്കുന്നു. ഇതിനുള്ളിൽ രോഗാണു പ്രവേശിച്ച വ്യക്തിയുടെ ആരോഗ്യനില വഷളാകുകയും ചെയ്യും.

അതേസമയം ഈ പുതിയ ആന്റിജനെതിരായി ഒരു ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടാൽ മറ്റ് പ്രതിരോധ സംവിധാനങ്ങളുമായി ചേർന്ന് ആ ആന്റിബോഡി രോഗാണുവിനെതിരായി പ്രവർത്തിക്കുകയും രോഗം ശമിക്കുകയും ചെയ്യും. ഒരു രോഗാണുവിനെതിരായ ആന്റിബോഡി മറ്റ് രോഗാണുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കില്ല.അല്ലെങ്കിൽ ഇരു രോഗാണുക്കളും തമ്മിൽ അത്രയേറെ സാമ്യമുണ്ടായിരിക്കണം. ഒരു ആന്റിജനെതിരായി നമ്മുടെ ശരീരം പ്രത്യേക ആന്റിബോഡിക്ക് രൂപം നൽകുമ്പോൾ ആ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിനുള്ള മെമ്മറി സെല്ലുകളും ശരീരത്തിൽ നിർമ്മിക്കപ്പെടുന്നു. രോഗം മാറിയാലും ഇവ ശരീരത്തിൽ നിലനിൽക്കും. പിന്നീട് വീണ്ടും ഈ രോഗാണു ശരീരത്തെ ആക്രമിക്കാനെത്തുമ്പോൾ മെമ്മറി സെല്ലുകൾ വളരെ പെട്ടന്ന് ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുകയും ആന്റിബോഡി പ്രതിരോധ സംവിധാനം മുമ്പത്തേക്കാൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കുകയും ചെയ്യുന്നു. അതായത് കോവിഡ്-19 പോലുള്ള അപകടകരമായ രോഗങ്ങൾക്കെതിരെ ഒരിക്കൽ ശരീരത്തിൽ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞാൽ ഭാവിയിൽ ആ രോഗത്തിന് കാരണമാകുന്ന രോഗാണു വീണ്ടും ശരീരത്തിലെത്തിയാലും നമ്മുടെ പ്രതിരോധ സംവിധാനത്തിന് അവയെ തുരത്താനാകും.

എങ്ങനെയാണ് വാക്സിനുകളുടെ പ്രവർത്തനം

ഒരു പ്രത്യേക സൂക്ഷ്മാണുവിന്റെ (ആന്റിജൻ) ദുർബലമായ, അഥവാ പ്രവർത്തനക്ഷമമല്ലാത്ത ഘടകങ്ങളോട് കൂടിയതാണ് വാക്സിനുകൾ. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഊർജ്ജിതപ്പെടുത്തുന്നു. വാക്സിനുകളിലെ ദുർബലാവസ്ഥയിലുള്ള ആന്റിജൻ, വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയിൽ രോഗമുണ്ടാക്കുന്നതിന് കാരണമാകുകയില്ല. എന്നാൽ ആദ്യമായി ശരീരത്തിലെത്തുന്ന ഒരു രോഗാണുവിനെതിരായി എത്തരത്തിൽ നമ്മുടെ ശരീരം ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നോ അതുപോലെ ആന്റിബോഡി ഉത്പാദിപ്പിക്കാൻ പ്രതിരോധ സംവിധാനത്തെ നിർബന്ധിക്കുകയും ചെയ്യും. ചില വാക്സിനുകൾക്ക് പല ഡോസുകൾ ആവശ്യമായി വരും. ആഴ്ചകളുടെയോ മാസങ്ങളുടെയോ ചിലപ്പോൾ വർഷങ്ങളുടെയോ ഇടവേളകളിലാണ് ഇവ നൽകുക. ആന്റിബോഡികൾ ദീർഘകാലം ശരീരത്തിൽ നിലനിൽക്കുന്നതിനും മെമ്മറി സെല്ലുകൾ രൂപപ്പെടുന്നതിനും ഇത്തരം ഇടവേളകൾ ആവശ്യമാണ്.

ആർജ്ജിത പ്രതിരോധശേഷി

ഒരു രോഗത്തിനെതിരെ നാം വാക്സിൻ (പ്രതിരോധ കുത്തിവെയ്പ്പ്) എടുത്തു കഴിഞ്ഞാൽ പിന്നീട് ആ രോഗത്തെ നാം ഭയക്കേണ്ടതില്ല. എന്നാൽ എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ ക‌ഴിയില്ല. വ്യക്തികളുടെ പ്രതിരോധ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന രോഗാവസ്ഥകൾ (ഉദാഹരണം എച്ച്ഐവി) ഉള്ളവർ, വാക്സിനുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മൂലം അലർജിക്ക് ഉണ്ടാകുന്നവർ തുടങ്ങിയവർക്ക് ചില പ്രത്യേക വാക്സിനുകൾ സ്വീകരിക്കാൻ സാധിക്കില്ല. എന്നാൽ രോഗ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തവർക്കൊപ്പമാണ് ഇവർ കഴിയുന്നതെങ്കിൽ അവർക്ക് രോഗം വരാനുള്ള സാദ്ധ്യത കുറവാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തതാ‌ണെങ്കിൽ അവർക്കിടയിൽ രോഗാണുക്കൾ പടരുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണ്. അതിനാൽ വാക്സിൻ മൂലം രോഗപ്രതിരോധ ശേഷി കൈവന്ന ആളുകളോടൊപ്പം വസിക്കുന്ന, വാക്സിൻ എടുക്കാത്ത ആളുകൾക്കും രോഗത്തിൽ നിന്ന് പരിരക്ഷ ലഭിക്കുന്നു. ഇതിനെയാണ് ആർജ്ജിത പ്രതിരോധ ശേഷി അഥവാ സമൂഹ പ്രതിരോധശക്തി എന്നൊക്കെ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം