മരച്ചീനിയുടെ ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ഇലകളില്‍ അടങ്ങിയിരിക്കുന്ന കയ്പ് നല്‍കുന്ന പദാര്‍ത്ഥം കാന്‍സറിനെ പ്രതിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഇതിന് കേന്ദ്രാനുമതി ലഭിച്ചാല്‍ ഉടനെ മരുന്നുകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ വിശദമായ ഗവേഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് മരച്ചീനിയുടെ ഇലകള്‍ക്ക് ഇത്തരത്തില്‍ ഒരു പ്രത്യേകത ഉണ്ടെന്ന് കണ്ടെത്തിയത്. ഇസ്രായേല്‍ കമ്പനിയായ മൈകോബ്രാ സംയുക്ത ഗവേഷണത്തിന് സന്നദ്ധത അറിയിച്ചു.
Read more
മരച്ചീനിയുടെ ഇല ഭക്ഷിക്കുന്ന മൃഗങ്ങള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവയെ കുറിച്ച് പഠനം ആരംഭിച്ചത്. സി ടി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ സി ഐ ജയപ്രകാശും വിദ്യാര്‍ഥികളായ ജോസഫ്, ശ്രീജിത്ത് എന്നിവരുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.