നല്ല ഉറക്കം ലഭിച്ചിട്ടും എപ്പോഴും കണ്ണുകൾക്ക് ക്ഷീണം ; കാരണങ്ങൾ ഇവയൊക്കെയാകാം

ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. ഇന്നത്തെ കാലത്ത് മനുഷ്യർ കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുന്നത് വളരെ വിരളമാണ്. എന്നാൽ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങിയിട്ടും ചിലരിൽ കണ്ണുകൾക്ക് തളർച്ച തോന്നാറുണ്ട്. കണ്ണിന് ചുറ്റും കാണപ്പെടുന്ന കറുപ്പും ചുളിവുകളും പല കാരണങ്ങൾ കൊണ്ടും വരാം. കൂടുതൽ സ്ട്രെസ് ഉണ്ടാകുമ്പോൾ കണ്ണിന് ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ ഉറക്കക്കുറവും ഇതിനൊരു കാരണമാണ്. നന്നായി ഉറങ്ങിയിട്ടും കണ്ണുകൾക്ക് തളർച്ചയോ ക്ഷീണമോ തോന്നുന്നുണ്ടെങ്കിൽ അവയുടെ കാരണം കണ്ടത്തേണ്ടതാണ്. പല കാരണങ്ങൾകൊണ്ട് കണ്ണിന് ക്ഷീണം അനുഭവപ്പെടാം. ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തില്‍ ഏറ്റവും അധികം പ്രവര്‍ത്തിക്കുന്ന ഒരു ഭാഗമാണ് കണ്ണുകള്‍. ഇക്കാരണത്താൽ അവയ്ക്കു തീര്‍ച്ചയായും വിശ്രമം ആവശ്യമാണ്.

ആദ്യം തന്നെ പറയേണ്ട ഒരു പ്രധാന കാരണം ഐ സ്‌ട്രെയിൻ (കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട്) ആണ്. കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ദീർഘനേരം ജോലി ചെയ്യേണ്ടിവരുന്നവരാണ് നമ്മളിൽ പലരും. കംപ്യൂട്ടർ മാത്രമല്ല, മൊബൈൽ ഫോണിൽ നോക്കി ഇരുന്നാലും ഈ പ്രശ്നം ഉണ്ടാകാം. മുതിർന്നവർ മാത്രമല്ല, കുട്ടികളും ഇത്തരത്തിൽ ഡിവൈസുകൾ ഉപയോഗിക്കാറുണ്ട്. അതിനാൽ കഴിയുന്നതും ഒരുപാട് സമയം ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കംപ്യൂട്ടർ സ്‌ക്രീനിൽ നോക്കി ദീർഘനേരം ജോലി ചെയ്യുന്നവർ ഓരോ ഇരുപത് മിനുട്ട് കഴിയുമ്പോഴും കണ്ണിന് വിശ്രമം നൽകാൻ ശ്രദ്ധിക്കണം. എന്തെങ്കിലും അസ്വസ്ഥതകൾ കണ്ണിന് ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറെ കണ്ടു പരിശോധന നടത്തേണ്ടതാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത മുറികളിലും മറ്റും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഇത്തരത്തിലുള്ള ഐ സ്‌ട്രെയിൻ ഉണ്ടാകാൻ കാരണമാകും.

മറ്റൊരു കാരണമാണ് അലർജി. കണ്ണുകൾക്കു വല്ലാതെ ക്ഷീണം അനുഭവപ്പെടാനുള്ള ഒരു കാരണം അലർജിയാണ്. എന്തെങ്കിലും പൊടികൾ അലർജി ഉണ്ടാകുമ്പോൾ ശരീരം ഹിസ്റ്റമിൻ എന്ന കെമിക്കൽ ഉത്പാദിപ്പിക്കുകയും ഇവ കാണികൾക്ക് താഴെയുള്ള രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യും. കണ്ണുകൾ തടിച്ചും വീഴ്ത്തും തളർന്നുമൊക്കെ കാണപ്പെടാനുള്ള ഒരു കാരണം ഇതാണ്.

ഓട്ടം, നടത്തം, സൈക്ലിംഗ്, യോഗ തുടങ്ങിയ വ്യായാമങ്ങളിലൂടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് കണ്ണിന്റെ രക്തചംക്രമണവും ആരോഗ്യവും മെച്ചപ്പെടുത്തുകയും കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. തുടർച്ചയായി ഒരു സ്ഥലത്ത് തന്നെ ഇരിക്കാതെ കുറച്ചു സമയം എഴുന്നേറ്റു നടക്കുക, ദീർഘനേരം സ്‌ക്രീനിൽ നോക്കി ഇരിക്കുകയാണെങ്കിൽ ഇടയ്ക്ക് ദൂരേയ്ക്കു നോക്കുക എന്നിവയെല്ലാം കണ്ണിന്റെ ആരോഗ്യത്തിനായി ചെയ്യാവുന്നതാണ്. കൃഷ്ണമണി എല്ലാ വശങ്ങളിലേക്കും ചുറ്റിക്കുന്നതും നല്ലൊരു വ്യായാമമാണ്. കണ്ണിന്റെ ഉള്‍പ്പേശികള്‍ക്ക് ബലമേകാന്‍ ഇത് സഹായിക്കും. തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ കണ്ണ് കഴുകുന്നതും നല്ലതാണ്.

പലർക്കും ഇഷ്ടമുള്ള ഒരു പാനീയമാണ് കാപ്പി. കാപ്പിയും ഇത്തരത്തിൽ കണ്ണുകൾക്ക് ക്ഷീണം ഉണ്ടാക്കാം. കഫീൻ അടങ്ങിയ ഡ്രിങ്കുകൾ കണ്ണിനെ തളർത്തും. ദിവസവും നാല് മുതൽ അഞ്ച് വരെ കാപ്പി കുടിക്കുന്നവർ ഉറങ്ങി ഉണർന്നാൽ കണ്ണുകൾക്കു ക്ഷീണം തോന്നാം. ഇത്തരക്കാർക്ക് കോഫിക്ക് പകരം ഗ്രീൻ ടീ കുടിക്കാവുന്നതാണ്.

ജലാംശം കുറയുന്നതാണ് കണ്ണുകൾ തളരാനുള്ള മറ്റൊരു കാരണം. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമം വളരെ സെൻസിറ്റീവ് ആയതിനാൽ ജലാംശത്തിന്റെ കുറവ് ശരീരത്തിൽ ഉണ്ടായാൽ അത് കണ്ണിലും പ്രതിഫലിക്കും. അതിനാൽ വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചൂട് കാലത്ത് വെള്ളം ധാരാളം കുടിക്കേണ്ടതാണ്. ഭക്ഷണത്തിലൂടെയുള്ള ഉപ്പിന്റെ അമിതമായ ഉപയോഗം കണ്ണുകളെ തളർത്തും. അധികമായി ഉപ്പ് കഴിച്ചാൽ അത് ശരീരത്തിൽ കൂടുതൽ വെള്ളം കെട്ടാൻ കാരണമാവുകയും കണ്ണിന് ചുറ്റുമുള്ള സെൻസിറ്റീവ് ആയ ചർമത്തെ കൂടുതൽ ബാധിക്കുകയും ചെയ്യും. അതിനാൽ ഉപ്പിന്റെ ഉപയോഗം പരമാവധി കുറച്ച് വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്