പ്രകൃതിസൗഹൃദം, സുന്ദരം; ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ഈ ആഡംബര റിസോർട്ട്

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശാപമാണ് പ്ലാസ്റ്റിക് മാലിന്യം. ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്യം കണ്ടാണ് ആൻഡമാൻ ദ്വീപുകളിൽ നീന്തൽ പരിശീലകനായി ജോലി ചെയ്തിരുന്ന സരോവർ പുരോഹിത് ഒരു പ്രകൃതിസ്നേഹി ആയി മാറിയത്. നീന്തൽ പരിശീലകനായും ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്തിരുന്ന നാളുകളിൽ ദ്വീപുകളിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യം കാണുമ്പോഴെല്ലാം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത എന്തെങ്കിലും കാര്യം ചെയ്യണമെന്ന് സരോവർ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു റിസോർട്ട് എന്ന ആശയം പിറന്നത്. വെറും ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ റിസോർട്ടിലൂടെ പ്രതിവർഷം ഒന്നര കോടി രൂപയുടെ വരുമാനമാണ് സരോവറും കൂട്ടുകാരും ചേർന്ന് ഉണ്ടാക്കുന്നത്.

നിലവിലെ കെട്ടിട നിർമ്മാണ രീതികൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വനനശീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് സരോവർ പറയുന്നു. പ്രകൃതിയെ ഉപദ്രവിക്കാത്ത കെട്ടിട നിർമ്മാണ രീതികളെ കുറിച്ച് ഗവേഷണം നടത്തവെ പ്ലാസ്റ്റിക് കുപ്പികൾ ധാരാളമായി ഉപയോഗിക്കുന്ന ഫ്രഞ്ച് വാസ്തുശൈലി സരോവറിന്റെ മനസിൽ ഉടക്കി. ആൻഡമാനിലെ 580-ഓളം വരുന്ന ദ്വീപുകളിലെവിടെയും പ്ലാസ്റ്റിക് സംസ്കരണത്തിന് ശരിയായ ഒരു സംവിധാനമില്ലാത്തത് കൊണ്ടുതന്നെ ഉപയോഗശൂന്യമായി ദ്വീപുകളിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു റിസോർട്ട് നിർമ്മിക്കാൻ സരോവർ തീരുമാനിച്ചു.അഖിൽ വർമ്മ, ആദിത്യ വർമ്മ, രോഹിത് പതക് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ആരംഭിച്ച ഔട്ട്ബാക് ഹാവെലോക് എന്ന റിസോർട്ടിന്റെ നിർമ്മാണം 2017-ലാണ് പൂർത്തിയായത്. റീസൈക്കിൾ ചെയ്ത അഞ്ച് ലക്ഷം പ്ലാസ്റ്റിക് കുപ്പികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്.

ഇഷ്ടിക ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളേക്കാൾ പത്തിരട്ടി ബലം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള കെട്ടിടങ്ങൾക്ക് ഉണ്ടെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ മണൽ നിറച്ചാണ് കെട്ടിട നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുമെന്നതും ഇവയുടെ മേന്മയാണ്. പ്ലാസ്റ്റിക് കുപ്പികൾക്ക് പുറമേ 500 കിലോഗ്രാമോളം റബ്ബർ മാലിന്യവും സരോവറും കൂട്ടുകാരും ശേഖരിച്ചു. ആഡംബര രീതിയിലുള്ള മുറികളിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളും റിസോർട്ടിലെ നടപ്പാതകളിൽ റബ്ബറും ഉപയോഗിച്ചു. സർവ്വ സാധാരണമല്ലാത്ത കെട്ടിട നിർമ്മാണ രീതി ആദ്യമായി പരീക്ഷിക്കുക വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. തൊഴിലാളികൾക്ക് ഇതിന്റെ വിവിധ വശങ്ങൾ ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നതടക്കം നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും പ്രതീക്ഷിച്ചതിലും മനോഹരമായി റിസോർട്ട് ഉയർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമായിരുന്നുവെന്ന് സരോവർ പറയുന്നു. ജംഗിൾ വ്യൂ ഉള്ള എട്ട് ആഡംബര മുറികളും 60 പേർക്ക് ഇരിക്കാവുന്ന കഫെയും ഔട്ട്ബാക് ഹാവെലോക് എന്ന ഈ റീസൈക്കിൾഡ് റിസോർട്ടിലുണ്ട്. ഭക്ഷണവും ഫ്രീ വൈഫൈയും അടക്കം 4200 രൂപയാണ് മുറികൾക്കായി ഈടാക്കുന്നത്. റിസോർട്ടിന്റെ സ്വന്തം ഓർഗാനിക് ഫാമിൽ നിന്നുള്ള പച്ചക്കറികളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. കോവിഡ്-19 പ്രതിസന്ധിക്ക് മുമ്പ് പ്രതിദിനം 80 വിനോദസഞ്ചാരികൾ വരെ ഇവിടെ എത്തിയിരുന്നു. വരുംനാളുകളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ സുഹൃത്തുക്കൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം