ആരോഗ്യത്തിന്റെ അടിസ്ഥാന ഉറവിടമാണ് അടുക്കള.ജോലിഭാരം കൊണ്ട് തലവേദന സൃഷ്ടിക്കുന്ന ഇടവും അടുക്കള തന്നെ. അടുക്കളജോലിയില്‍ ഏറ്റവും സഹായകരമാകുന്ന ചില നുറുങ്ങു വിദ്യകള്‍ ഉണ്ട്. ഇത് ആരോഗ്യത്തേയും സഹായിക്കും മാത്രമല്ല സമയവും ലാഭിയ്ക്കാന്‍ കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം.
1. മുറിച്ചുവെക്കുന്ന പഴങ്ങളുടെ നിറം മാറുന്നത് തടയാന്‍
പഴങ്ങള്‍ നേരത്തെ മുറച്ചു വെക്കുന്നത് ജോലിഭാരം കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇത് അവയുടെ നിറം മാറ്റത്തിന് കാരണമാക്കും. ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മികച്ച വഴികളുണ്ട്. നാരങ്ങ നീരോ, തേനും വെള്ളവും ചേര്‍ത്ത മിക്‌സോ (ഒരു സ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ വെള്ളം) മുറിച്ച പഴങ്ങളില്‍ പുരട്ടുക. നാരങ്ങയിലെ സിട്രിക് ആസിഡ്, തേനിലെ പെപ്‌റ്റെഡ് എന്നീവ പഴവര്‍ഗ്ഗങ്ങളുടെ ഓക്‌സീകരണം കുറയ്ക്കുന്നു. ഇത് പഴങ്ങളുടെ പുതുമ നിലനിറുത്തുന്നു.
2. മുട്ട വീണത് വൃത്തിയാക്കാം
മുട്ട വീണിടത്ത് കുറച്ച് ഉപ്പിട്ട് 10-15 മിനുട്ട് കാത്തിരിക്കുക. ഉപ്പ് ചെറിയ അടരുകളായി മാറും. ഇത് വേഗത്തില്‍ നീക്കം ചെയ്യാനാവും.
3. ചീരയുടെ പുതുമ നിലനിറുത്താം
ചീര പോലുള്ള ഇലവര്‍ഗങ്ങള്‍ വേഗത്തില്‍ വാടി പോകാന്‍ ഇടയുണ്ട്. ഇവയുടെ പുതുമ നിലനിറുത്താന്‍ ഐസ് ക്യൂബ് ട്രേയില്‍ വെച്ച് ഒവീസ് ഓയില്‍ വെള്ളത്തില്‍ ചേര്‍ത്ത് തണുപ്പിച്ച് സൂക്ഷിക്കുക.
4. മീന്‍ മണം പോകാന്‍
മീന്‍ വാങ്ങിയാല്‍ പലപ്പോഴും അതിന്റെ മണം കൊണ്ട് ഇരിയ്ക്കാന്‍ വയ്യാത്ത അവസ്ഥയായിരിക്കും. എന്നാല്‍ ഇനി മീന്‍ മണം പോകാന്‍ അല്‍പം പുളിയില ഇട്ട് കൈകഴുകിയാല്‍ മതി. കൈകഴുകാന്‍ മാത്രമല്ല പുളിയില കൊണ്ട് പാത്രം വൃത്തിയാക്കിയാലും ഈ ദുര്‍ഗന്ധം ഇല്ലാതാകും.
5. ഉരുളക്കിഴങ്ങിന്റെ തൊല്‍
മറ്റൊരു പ്രശ്‌നമാണ് ഉരുളക്കിഴങ്ങിന്റെ തോല്‍ കളയുക എന്നത്. എന്നാല്‍ പുഴുങ്ങിയ ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി സുഖമായിട്ട് പോകും. അല്ലെങ്കില്‍ ഉരുളക്കിഴങ്ങില്‍ അല്‍പം തണുത്ത വെള്ളം ഒഴിച്ച് തൊലി കളഞ്ഞ് നോക്കൂ തൊലി പോകും.
6. വെളുത്തുള്ളി പൊളിക്കാന്‍ ഏറെ എളുപ്പം
വെളുത്തുള്ളി ഭക്ഷണങ്ങളിലെ സ്വാദു കൂട്ടൂന്ന ചേരുവ മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ്. ക്യാന്‍സര്‍ പോലുള്ളവ തടയാനും തടി കുറയ്‌ക്കാനുമെല്ലാം ഇത് ഉപകരിയ്‌ക്കും. വെളുത്തുള്ളിയുടെ തൊലി കളയാനാണ് അധികം പാട്. പ്രത്യേകിച്ച് ചെറിയ അല്ലികളാണെങ്കില്‍. എന്നാല്‍, ഇനി ഒരു ഗ്ലാസ്സില്‍ വെളിത്തുള്ളി ഇട്ട് നല്ലതു പോലെ കുലുക്കുക. അല്‍പം കഴിയുമ്പോള്‍ വെളുത്തുള്ളിയുടെ തോല്‍ തനിയേ പോവുന്നത് കാണാം.
7. സവാള കണ്ണ് നനയിപ്പിക്കാതിരിയ്ക്കാന്‍
സവാള അരിയുമ്പോള്‍ പലപ്പോഴും കണ്ണില്‍ നിന്നും വെള്ളം വരും. സവാള അരിയുന്നതിന് മുന്‍പ് ഫ്രീസറില്‍ വെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം അരിയാം. ഒപ്പം അരിയുന്ന സമയത്ത് വായില്‍ ഒരു കഷണം റൊട്ടി വെച്ച് ഒന്ന് പരീക്ഷിക്കൂ.
8. ഇനി പാല്‍ തിളച്ച് പോവില്ല
പാല്‍ അടുപ്പില്‍ വെച്ചിട്ടായിരിക്കും അമ്മമാര്‍ മറ്റ് പണികള്‍ക്ക് പോകുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നം ഇല്ലാതാവാന്‍ പാത്രത്തിനു മുകളില്‍ മരത്തിന്റെ സ്പൂണ്‍ വെയ്ക്കുക. പാല്‍ തിളച്ച് പോവില്ല.