സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്; തുറന്നു പറഞ്ഞു നടൻ

മികച്ച കുറച്ചു കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ ആളാണ് ജയശങ്കര്‍. ഇപ്പോഴിതാ സിനിമാരംഗത്തെ ആദ്യകാലത്ത്
തനിക്ക് അനുഭവിക്കേണ്ടി വന്ന അവഗണനയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.

ആമേന് മുമ്പ് വരെ സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ചഭക്ഷണത്തിനൊക്കെ ചെല്ലുമ്പോള്‍ ആരെന്ന് തിരിച്ചറിയാത്തതു കൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളര്‍ച്ചയില്‍ വേണ്ട ഊര്‍ജ്ജമായി മാത്രമേ ഞാന്‍ അതിനെയെല്ലാം കണ്ടിട്ടുള്ളൂ.’ ജയശങ്കര്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ദൃശ്യം 2, ഒരുത്തി, വരയന്‍, രാക്ഷസരാവണന്‍ എന്നിവയാണ് ജയശങ്കറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.