എന്നെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയതാണ്, ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സമയം അനുസ്മരിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. 2003-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഇർഫാൻ 2003-നും 2012-നും ഇടയിൽ രാജ്യത്തിനായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചു. എന്നിരുന്നാലും, തുടർച്ചയായ കാൽമുട്ടിനേറ്റ പരിക്കുകൾ അദ്ദേഹത്തിൻ്റെ കരിയറിന് തടസ്സമായി. 2012 ൽ ഇന്ത്യയ്‌ക്കായി തൻ്റെ അവസാന മത്സരം കളിച്ചപ്പോൾ, ഒരു ദിവസം തിരിച്ചുവിളിക്കാമെന്ന പ്രതീക്ഷയിൽ 2019 വരെ ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം തുടർന്നു. എന്നിരുന്നാലും, 2020 ജനുവരിയിൽ, ഗെയിമിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ അദ്ദേഹം തീരുമാനിച്ചു.

“ടീമിലെ പക്ഷപാതം” എന്ന ചോദ്യത്തിന് മറുപടി പറയവേ, പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായതിന് ശേഷം ടീമിലേക്ക് പരിഗണിക്കാത്തത്തിന് സെലക്ടർമാരുടെ ചെയർമാനായിരുന്ന മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്തിനെ ഇർഫാൻ വിമർശിച്ചു.

“ശ്രീകാന്ത് സാർ സെലക്ടറായിരിക്കുമ്പോൾ ഞാൻ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. എനിക്ക് പരിക്കേൽക്കുകയും പുറത്താക്കപ്പെടുകയും ചെയ്തു. പിന്നെ എനിക്ക് ഒരിക്കലും ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ എനിക്ക് പറ്റിയിട്ടില്ല. എന്നെ ശരിക്കും ചവിട്ടി പുറത്താക്കുക ആയിരുന്നു. എനിക്ക് ആരോടും പരാതിയൊന്നും ഇല്ല.

ഒരു മോശം പര്യടനത്തിനും പരിക്കിനും ശേഷം ഒരു കളിക്കാരൻ്റെ മാച്ച് വിന്നിംഗ് പ്രകടനങ്ങളെ സെലക്ടർമാർ പലപ്പോഴും അവഗണിച്ചതെങ്ങനെയെന്ന് ഇർഫാൻ വിശദീകരിച്ചു. ” പലപ്പോഴും കഴിവുള്ള താരങ്ങൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണ് ഇത്. പരിക്ക് കാരണം ഒരാൾ പുറത്തായാൽ പിന്നെ അദ്ദേഹത്തിന് തിരിച്ചുഅവരവ് പാടാണ്. അല്ലെങ്കിൽ ഒരു മോശം പരമ്പര വന്നാൽ അവർക്ക് പിന്നെ സ്ഥാനമില്ല. ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്.” മുൻ താരം പറഞ്ഞു