പുതിയ R1300 GS അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്

തങ്ങളുടെ R 1300 GS ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ. നിർമാതാക്കളുടെ ഏറ്റവും പുതിയ മുൻനിര മോട്ടോർസൈക്കിളാണിത്. 20.95 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 1250 ജിഎസിനേക്കാൾ 40,000 രൂപ കൂടുതലാണ് മോഡലിന്. പുതിയ ADV-യുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡെലിവറികൾ ഉടൻ ആരംഭിക്കും.

R 1300 GS മൊത്തം നാല് വേരിയൻ്റുകളിലായാണ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, ട്രിപ്പിൾ ബ്ലാക്ക്, ജിഎസ് ട്രോഫി, ഓപ്‌ഷൻ 719 ട്രമുൻ്റാന ​​എന്നീ വേരിയന്റുകളിലായാണ് എത്തുക. ഇന്ത്യയിൽ, R 1300 GS ൻ്റെ എല്ലാ വകഭേദങ്ങളും ക്രോസ്-സ്‌പോക്ക്ഡ് വീലുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. അതേസമയം ആഗോള വിപണിയിൽ മോട്ടോർസൈക്കിൾ അലോയ് വീലുകളിലും സ്‌പോക്ക് വീലുകളിലും ലഭ്യമാണ്.

BMW R 1300 GS| Adventure Bike Going to be launched on June| Today News In Hindi Newstrack | BMW R 1300 GS: 13 जून को लॉन्च होने जा रही BMW R 1300

ഇന്ത്യൻ വിപണിയിൽ സ്റ്റാൻഡേർഡായി കുറച്ച് ഫീച്ചറുകൾ ലഭിക്കും. ഉദാഹരണത്തിന്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീൻ, സെൻ്റർ സ്റ്റാൻഡ്, ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്റ്റർ, പ്രോ റൈഡിംഗ് മോഡുകൾ, എൽഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പ്, ടിഎഫ്‌ടി സ്‌ക്രീൻ, കീലെസ് ഗോ എന്നിവയും അതിലേറെയും ഉള്ളതാണ് ഇന്ത്യ-സ്പെക് മോട്ടോർസൈക്കിളുകൾ. ഉപഭോക്താക്കൾക്ക് ഒന്നിലധികം എൽഇഡികളും കോർണറിംഗ് ഫംഗ്‌ഷനുകളും പ്രവർത്തനക്ഷമമാക്കുന്ന ‘ഹെഡ്‌ലൈറ്റ് പ്രോ’ ഓപ്ഷനും തിരഞ്ഞെടുക്കാം.

ബിഎംഡബ്ള്യു R 1300 GS ട്രിപ്പിൾ ബ്ലാക്ക്

ട്രിപ്പിൾ ബ്ലാക്ക് ഓപ്‌ഷൻ ബ്ലാക്ക്ഡ്-ഔട്ട് കളർ സ്കീമിലാണ് വരുന്നത്. ഫീച്ചറുകളുടെ കാര്യമെടുക്കുകയാണെങ്കിൽ ഒരു ലഗേജ് കാരിയർ, കംഫർട്ട് സീറ്റുകൾ, കംഫർട്ട് പാസഞ്ചർ ഫുട്‌പെഗുകൾ, ഒരു സെൻ്റർ സ്റ്റാൻഡ്, ഓപ്ഷണൽ അഡാപ്റ്റീവ് ഹൈറ്റ് കൺട്രോൾ എന്നിവ ഈ മോഡലിൽ ലഭിക്കും.

ബിഎംഡബ്ള്യു R 1300 GS ട്രോഫി

ബിഎംഡബ്ല്യുവിൻ്റെ ലിവറി ലഭിക്കുന്ന മോഡലാണ് ബിഎംഡബ്ള്യു R 1300 GS ട്രോഫി. സ്‌പോർട്ട് പാസഞ്ചർ സീറ്റും ഇന്ധന ടാങ്കിലേക്ക് എത്തുന്ന സീറ്റ് കവറും ഉള്ള ഉയർന്ന സീറ്റ് ഹൈറ്റ് ഇതിന് ലഭിക്കുന്നു. ഒരു ഓഫ്-റോഡ് പതിപ്പായതിനാൽ റേഡിയേറ്റർ ഗാർഡുകളും സ്വർണ്ണ നിറത്തിലുള്ള ക്രോസ്-സ്‌പോക്ക്ഡ് വീലുകളും ഇതിലുണ്ടാകും.

ബിഎംഡബ്ല്യു ആർ 1300 ജിഎസ് 719 ട്രമുൻ്റാന

മെയിൻ, റിയർ ഫ്രെയിമുകൾ, പവർട്രെയിൻ, ഗ്രാബ് ഹാൻഡിൽ ഉള്ള ലഗേജ് കാരിയർ എന്നിങ്ങനെ കറുപ്പും സ്വർണ നിറത്തോടുകൂടിയതുമായ ക്രോസ്-സ്‌പോക്ക് വീലുകളുമായാണ് ബിഎംഡബ്ല്യു ആർ 1300 ജിഎസ് 719 ട്രമുൻ്റാന വരുന്നത്. ഹാൻഡിൽബാർ സ്വർണ്ണ നിറത്തിലാണ് തീർത്തിരിക്കുന്നത്. ചിലത് ഔറേലിയസ് ഗ്രീൻ മെറ്റാലിക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യു R 1300 GS സവിശേഷതകൾ

1,300 സിസി ബോക്‌സർ എഞ്ചിൻ 7,750 ആർപിഎമ്മിൽ 143 ബിഎച്ച്‌പി പരമാവധി കരുത്തും 6,500 ആർപിഎമ്മിൽ 149 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. ഗിയർബോക്‌സ് 6 സ്പീഡ് യൂണിറ്റാണ്. റൈഡിംഗ് മോഡുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൈനാമിക് ബ്രേക്ക് കൺട്രോൾ, എഞ്ചിൻ ഡ്രാഗ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ ഓഫറിൽ ലഭ്യമാണ്.