അഞ്ച് ഡോറിന്റെ പഞ്ചില്‍ നിരത്തിന്റെ രാജാവ്; വാഹന വിപണി പിടിക്കാന്‍ ഥാര്‍; സ്വാതന്ത്ര്യ ദിനത്തില്‍ പുതുപതിപ്പ്

വാഹന പിപണിയിൽ ഏറെ ആരാധകരുള്ള വാഹനമാണ് മഹീന്ദ്ര  ഥാർ. ഇപ്പോഴിതാ ഥാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച്  എസ് യുവി വിപണിയിൽ  തരംഗം  സൃഷ്ടിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. സ്വാതന്ത്ര്യ ദിനത്തിൽ ഥാറിന്റെ അഞ്ച് ഡോർ പതിപ്പാണ് അവതരിപ്പിക്കുക. 2020 ലാണ് മഹീന്ദ്ര മൂന്ന് ഡോർ പതിപ്പ് അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ഈ പതിപ്പിന് ലഭിച്ചത്. ഒരു ലക്ഷം യൂണിറ്റ്എന്ന നാഴികകല്ലും ഥാർ  ചുരുങ്ങിയ കാലം കൊണ്ട്  പിന്നിട്ടിരുന്നു.

മൂന്ന് ഡോർ പതിപ്പിന് സമാനമായ  ഡിസൈനിംഗും സ്റ്റൈലിംഗുമായിരിക്കും വാഹനത്തിന് ഉണ്ടാവുക. ഉയരമുള്ള പില്ലറുകൾക്കൊപ്പം  ബോക്സി ശൈലി, വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല് ,റൗണ്ട് ഷേപ്പിലുള്ള ഹെഡ് ലൈറ്റുകൾ ,ഫ്ലേയർഡ് വീൽ  ആർച്ചുകൾ ,മസ്കുലാർ ബമ്പർ തുടങ്ങിയവ ഥാർ  ത്രീ ഡോർ പതിപ്പിലേതിന് സമാനമാണ്.

2.02 ലിറ്റർ ഡീസൽ ,2.00 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിൽ മഹീന്ദ്ര ഉപയോഗി ക്കുന്നത്. ഇരു എഞ്ചിൻ യൂണിറ്റുകളും  ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ കണക്ട് ചെയ്യും.

300 എംഎം വീൽബേസായിരിക്കും വാഹനത്തിന് ഉണ്ടാവുക. നൂതന രീതിയുള്ള  ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും വാഹനത്തിൽ ഒരുക്കും. ഡോറുകളുടെ എണ്ണത്തിലും വാഹനത്തിന്റെ വലിപ്പത്തിലുമാണ് അഞ്ച് ഡോർ പതിപ്പിന് മാറ്റങ്ങൾ ഉണ്ടാവുക.ഒരു വർഷത്തിലേറെയായി പരീക്ഷണ ഓട്ടത്തിലുള്ള പുതിയ മോഡൽ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍