വാഹന പിപണിയിൽ ഏറെ ആരാധകരുള്ള വാഹനമാണ് മഹീന്ദ്ര ഥാർ. ഇപ്പോഴിതാ ഥാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് എസ് യുവി വിപണിയിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. സ്വാതന്ത്ര്യ ദിനത്തിൽ ഥാറിന്റെ അഞ്ച് ഡോർ പതിപ്പാണ് അവതരിപ്പിക്കുക. 2020 ലാണ് മഹീന്ദ്ര മൂന്ന് ഡോർ പതിപ്പ് അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ഈ പതിപ്പിന് ലഭിച്ചത്. ഒരു ലക്ഷം യൂണിറ്റ്എന്ന നാഴികകല്ലും ഥാർ ചുരുങ്ങിയ കാലം കൊണ്ട് പിന്നിട്ടിരുന്നു.
മൂന്ന് ഡോർ പതിപ്പിന് സമാനമായ ഡിസൈനിംഗും സ്റ്റൈലിംഗുമായിരിക്കും വാഹനത്തിന് ഉണ്ടാവുക. ഉയരമുള്ള പില്ലറുകൾക്കൊപ്പം ബോക്സി ശൈലി, വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല് ,റൗണ്ട് ഷേപ്പിലുള്ള ഹെഡ് ലൈറ്റുകൾ ,ഫ്ലേയർഡ് വീൽ ആർച്ചുകൾ ,മസ്കുലാർ ബമ്പർ തുടങ്ങിയവ ഥാർ ത്രീ ഡോർ പതിപ്പിലേതിന് സമാനമാണ്.
2.02 ലിറ്റർ ഡീസൽ ,2.00 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിൽ മഹീന്ദ്ര ഉപയോഗി ക്കുന്നത്. ഇരു എഞ്ചിൻ യൂണിറ്റുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ കണക്ട് ചെയ്യും.
Read more
300 എംഎം വീൽബേസായിരിക്കും വാഹനത്തിന് ഉണ്ടാവുക. നൂതന രീതിയുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും വാഹനത്തിൽ ഒരുക്കും. ഡോറുകളുടെ എണ്ണത്തിലും വാഹനത്തിന്റെ വലിപ്പത്തിലുമാണ് അഞ്ച് ഡോർ പതിപ്പിന് മാറ്റങ്ങൾ ഉണ്ടാവുക.ഒരു വർഷത്തിലേറെയായി പരീക്ഷണ ഓട്ടത്തിലുള്ള പുതിയ മോഡൽ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.