കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വേനൽ അതിൻ്റെ പാരമ്യത്തിലെത്തിയതോടെ ചൂട് അനുദിനം കുതിച്ചുയരുകയാണ്. വാഹനങ്ങൾക്ക് കുറച്ചധികം പരിപാലനം വേണ്ട സമയമാണ് ചൂടുകാലം. റോഡുകളിലും മറ്റും വാഹനങ്ങൾക്ക് തീ പിടിക്കുന്ന വാർത്തകളൊക്കെ ഈ സമയത്താണ് കേൾക്കാറുള്ളത്. വണ്ടിക്കുള്ളിലെ സീറ്റുകളിൽ തീപിടിത്തം തടയാൻ സഹായിക്കുന്ന തരത്തിലുള്ള പഞ്ഞി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം പഞ്ഞികൾ വഴി കാൻസർ വരാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചൂട് കൂടിയ ദിവസങ്ങളിൽ ദോഷകരമായ രാസവസ്തുക്കളുടെ അളവ് കൂടുതലാണ് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വേനൽകാലത്ത് ലെവലുകൾ കൂടുതലായിരിക്കും. ഇത് കാരണം ഊഷ്മാവ് ഓഫ് ഗ്യാസിങ്ങിന്റെ വർദ്ധനവിന് കാരണമാവുകയും ഇത് കാറിന്റെ ഇന്റീരിയറിൽ നിന്ന് രാസവസ്തുക്കൾ പുറത്തു വിടാൻ കാരണമാകുന്നു എന്നും പറയുന്നു. വെയിൽ ഉള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തതിന് ശേഷമായിരിക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുക.

പുതിയൊരു വാഹനം സ്വന്തമാക്കാൻ പോകുന്ന ഉപഭോക്താവ് ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്ന് വെന്റിലേറ്റഡ് സീറ്റുകളുണ്ടോ എന്നതാണ. പ്രത്യേകിച്ച് ചൂടുകാലത്ത്. വെന്റിലേറ്റഡ് സീറ്റുകൾ, സീറ്റ് കുഷ്യനുകൾ ഫാനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് തുണിയുടെയോ ലെതറിന്റെയോ ഒരു പെർമിബിൾ പാളിയിലൂടെ വായു വീശുകയോ ഈ വായു സീറ്റിന്റെ ഉപരിതലത്തെ തണുപ്പിക്കുകയും ചെയ്യുന്നതാണ് വെന്റിലേറ്റഡ് സീറ്റുകളുടെ പ്രവർത്തനമായി പറയുന്നത്.

വേനൽക്കാലത്ത് നിങ്ങളെ തണുപ്പിക്കുകയും അമിതമായ വിയർപ്പ് മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രധാന ഗുണം. കാർ ക്യാബിൻ പുതുമയുള്ളതും ദുർഗന്ധമില്ലാത്തതുമായി നിലനിർത്തുന്നതിനും ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനും ഇവ സഹായിക്കുന്നു.

സീറ്റുകളുടെ കാര്യം പോലെ സീറ്റ് ബെൽറ്റുകളും വളരെ പ്രധനമാണ്. സുരക്ഷയാണ് വലുത് എന്നതിനാൽ ബെൽറ്റ് തീർച്ചയായും ധരിക്കേണ്ടതാണ്. മാത്രമല്ല, സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ ഒരു രീതി തന്നെയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രമാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത്.

പുതിയ വാഹനത്തിൽ സീറ്റുകൾ പ്ലാസ്റ്റിക്ക് കവർ കൊണ്ട് പൊതിഞ്ഞ നിലയിലായിരിക്കും ഉണ്ടാവുക. ഇത് അഴിച്ച മാറ്റുന്നത് നല്ലതാണ്. പുതിയ സീറ്റ്കവർ ഇടുമ്പോൾ സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സീറ്റ്ബെൽറ്റ് കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടേണ്ടതാണ്.

ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കി ഇടാനും പാടുള്ളതല്ല. സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ ഒരു പങ്ക് വഹിക്കുന്ന ഒന്നാണ്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ നിർബന്ധമായും സീറ്റ്ബെൽറ്റ് ധരിക്കേണ്ടതാണ്. ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ക്യാബിൻ ഉളള ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്.

Read more

ചൂടുകാലത്ത് നിങ്ങളുടെ വാഹനങ്ങളിൽ കുറച്ച് മാറ്റങ്ങൾ വരുത്തുന്നതും നല്ലതാണ്. സീറ്റുകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ചൂട് കാലത്ത് പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുളള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വാഹനം വെയിലത്ത് അധികസമയം പാർക്ക് ചെയ്യേണ്ടി വന്നാൽ തിരിച്ചു വരുമ്പോൾ വാഹനത്തിൻ്റെ ഗ്ലാസുകൾ തുറന്നിടണം. ഉടൻ തന്നെ ഏസി ഇടാതിരിക്കാനും ശ്രദ്ധിക്കണം. കുറച്ച് സമയം ഗ്ലാസ് തുറന്ന് ഇട്ട് ഓടിച്ചതിന് ശേഷം മാത്രം ഏസി ഇടാൻ ശ്രദ്ധിക്കുക.