ഈ വർഷം ആദ്യം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ സ്വന്തം പുതിയ വാഹന സുരക്ഷാ റേറ്റിംഗ് ഏജൻസി ഇതാദ്യമായാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഭാരത് എൻസിഎപി അടിസ്ഥാനമാക്കിയുള്ള ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ രണ്ട് എസ്‌യുവികളും അഞ്ച് സ്റ്റാർ നേടിയിരുന്നു.
ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ വാഹനങ്ങളായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടേഴ്‌സിന്റെ സഫാരി, ഹാരിയർ എസ്‌യുവികൾ. ഡിസംബർ 15 ന് നടത്തിയ ഭാരത് ക്രാഷ് റെസ്റ്റിലാണ് രണ്ട് വാഹനങ്ങൾക്കും 5 സ്റ്റാർ ലഭിച്ചത്.
Congratulations to @TataMotors for the historic achievement! 💐
Presenting the first-ever Bharat – NCAP 5-star rating 🌟🌟🌟🌟🌟certification to the new Safari and Harrier is a momentous stride in enhancing consumer safety. BNCAP stands as India’s independent advocate for… pic.twitter.com/rhRUAhPhHV
— Nitin Gadkari (@nitin_gadkari) December 20, 2023
ഈ വർഷം ആദ്യം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ സ്വന്തം പുതിയ വാഹന സുരക്ഷാ റേറ്റിംഗ് ഏജൻസി ഇതാദ്യമായാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഭാരത് എൻസിഎപി അടിസ്ഥാനമാക്കിയുള്ള ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ രണ്ട് എസ്‌യുവികളും അഞ്ച് സ്റ്റാർ നേടിയിരുന്നു.
ഹാരിയറും സഫാരിയും അടുത്തിടെ അപ്‌ഡേറ്റ് ചെയ്യുകയും മെക്കാനിക്കൽ, കോസ്മെറ്റിക് അപ്‌ഗ്രേഡുകൾ ലഭിക്കുകയും ചെയ്തിരുന്നു. ഭാരത് ക്രാഷ് ടെസ്റ്റിൽ ടാറ്റ വാഹനങ്ങൾ 5 സ്റ്റാർ സ്വന്തമാക്കിയ വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തു വിട്ടത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ടാറ്റ ഹാരിയറിനും സഫാരിക്കും മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 30.08 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.54 പോയിന്റുമാണ് കരസ്ഥമാക്കിയത്. എസ്‌യുവികളിൽ ഏഴ് എയർബാഗുകൾ ഘടിപ്പിച്ചിട്ടുണ്ട്. അതിൽ ആറെണ്ണം എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിട്രാക്ടർ, പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ എന്നിവയുള്ള സീറ്റ് ബെൽറ്റുകൾ. ഒപ്പം ആങ്കർ പ്രിറ്റെൻഷനറും വാഹനത്തിനുണ്ട്.
സൈഡ് ബാരിയർ ടെസ്റ്റിൽ 16 ൽ 16 പോയിന്റും ഫ്രണ്ടൽ ഓഫ് സെറ്റ് ബാരിയർ ടെസ്റ്റിൽ 16 ൽ 14. 08 പോയിന്റും ടാറ്റ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഹാരിയർ മാനുവൽ, ഓട്ടമാറ്റിക് മോഡലുകൾക്കും സഫാരി മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങൾക്കും റേറ്റിങ് ബാധകമാണ് എന്നാണ് ബിഎൻസിഎപി അറിയിച്ചിരിക്കുന്നത്.
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 33. 05 പോയിന്റും രണ്ട് വാഹനങ്ങളും നേടിയിരുന്നു. ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നൽകിയത്. ഈ വർഷം ഒക്ടോബറിലാണ് ടാറ്റ പുതിയ ഹാരിയറിനേയും സഫാരിയേയും പുറത്തിറക്കിയത്.
ടാറ്റ ഹാരിയറിന് 15. 49 ലക്ഷം മുതൽ 26. 44 ലക്ഷം രൂപ വരെയാണ് വില. അതേസമയം സഫാരിയുടെ വില 16. 19 ലക്ഷം രൂപ മുതൽ 27. 34 ലക്ഷം രൂപ വരെയാണ്. എല്ലാ വിലകളും എക്സ്-ഷോറൂം വിലയാണ്. രണ്ട് എസ്‌യുവികളും ഫിയറ്റിൽ നിന്നുള്ള അതേ 2. 0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
ഇത് 168 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ ആണ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി ലഭ്യമായ ക്രാഷ് ടെസ്റ്റിംഗ് കാറുകൾക്കായുള്ള ഒരു സ്റ്റാർ റേറ്റിംഗ് സംവിധാനമാണ് ഭാരത് എൻസിഎപി. മുമ്പ് സൂചിപ്പിച്ചതുപോലെ, ഇത് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ നൽകുന്ന സുരക്ഷയെ ആശ്രയിച്ച് വാഹനങ്ങളെ പൂജ്യത്തിൽ നിന്ന് അഞ്ച് വരെ റേറ്റുചെയ്യും.
Read more
പരിശോധനയിൽ ടെസ്റ്റ് വാഹനം ഒന്നിലധികം വശങ്ങളിൽ നിന്ന് ക്രാഷുകൾക്ക് വിധേയമാക്കുന്നു. ഇതുവരെ, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, തീർച്ചയായും, ടാറ്റ മോട്ടോഴ്‌സ് അവരുടെ നിരവധി മോഡലുകൾ പരീക്ഷണത്തിനായി കാർ നിർമ്മാതാക്കൾ അയച്ചിട്ടുണ്ട്.