തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി, ശേഷമുള്ള രണ്ടെണ്ണത്തിൽ പൂജ്യനായി മടങ്ങുന്നു. സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയ താരത്തെ വിമർശിക്കാനും അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കാനും ആവശ്യപ്പെടാനും ഈ രണ്ട് പൂജ്യം ധാരാളമായിരുന്നു. ഇന്ന് പരമ്പരയിലെ അവസാനത്തെ മത്സരത്തിലേക്ക് കടക്കുമ്പോൾ ഇനി ഒരു പരാജയം കൂടി അയാൾ താങ്ങില്ലായിരിന്നു. എന്നാൽ ഇത്രയും നാലും കരിയറിന്റെ ഉയർച്ചയിൽ നിന്നപ്പോഴും പടുകുഴിയിൽ ആയിരുന്നപ്പോഴും താൻ നിലനിർത്തിയ കൂൾ ആറ്റിട്യൂട് ഇന്ന് ജോഹന്നാസ്ബർഗിൽ തുടർന്നപ്പോൾ അവിടെ കണ്ടത് ഒരു മലയാളിയുടെ അഴിഞ്ഞാട്ടം.
ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം മങ്ങിയ സഞ്ജുവും കഴിഞ്ഞ മത്സരത്തിൽ മികവ് കാണിച്ച അഭിഷേകുമാണ് പതിവുപോലെ ഓപ്പണിങ് ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തന്നെ വീഴ്ത്തിയ ജാൻസനെതിരെ ശ്രദ്ധയോടെ തുടങ്ങിയ സഞ്ജു കോട്സിയ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ തന്നെ ഗിയർ മാറ്റുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അഭിഷേകും ഫുൾ ഫ്ലോയിൽ തന്നെ തുടർന്നപ്പോൾ ബൗണ്ടറി മഴ പെയ്തിറങ്ങി തുടങ്ങി. ഏത് ബോളർ എന്നോ എറിയുന്ന ലെങ്ത് എന്നോ നോട്ടം ഇല്ലാതെ ഇരുവരും എതിരാളികളെ ആക്രമിച്ചു. ഇതിനിടയിൽ 18 പന്തിൽ 36 റൺ എടുത്ത അഭിഷേക് മടങ്ങി.
പോയതിനേക്കാൾ വലുത് ആണ് പിന്നെ വന്നത് എന്ന് പറയുന്ന പോലെയായിരുന്നു തിലകിന്റെ വരവ്. താൻ കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ തിലക് സഞ്ജുവിനൊപ്പം ചേർന്നതോടെ പിന്നെ സിക്സ് മഴയാണ് കാണാൻ സാധിച്ചത്. സിംഗിൾ ഒകെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സഞ്ജുവും തിലകും മത്സരിച്ച് റൺ നേടിയതോടെ ബോളര്മാരുടെ അവസ്ഥ ബോളിങ് മെഷീനേക്കാൾ കഷ്ടമായി.
സഞ്ജു തന്നെ രണ്ട് മത്സരങ്ങളിൽ ഉണ്ടായ പരാജയത്തിന്റെ പേരിൽ കളിയാക്കിയവരുടെ മുന്നിൽ അഴിഞ്ഞാട്ടം തന്നെയാണ് നടത്തിയത്. സൗത്താഫ്രിക്കയുടെ ഒരു ബോളറെയും വെറുതെ വിടില്ല എന്ന പ്രതിജ്ഞയിൽ എത്തിയ സഞ്ജു തിലകും ചേർന്ന് അവരെ കൊന്ന് കൊലവിളിച്ചപ്പോൾ “തങ്ങൾ ഇനി എന്ത് ചെയ്യും മല്ലയ്യ എന്ന മട്ടിൽ ആയിരുന്നു ” സൗത്താഫ്രിക്കൻ ടീം.
നേടിയ ഓരോ ഷോട്ടിനും പ്രത്യേക ചന്തമായിരുന്നു ഇന്നും സഞ്ജുവിന്റേത്. സാംസൺ കൂളായി സിക്സ് അടിക്കുന്നതും ബൗണ്ടറികൾ നേടുന്നതും കണ്ടപ്പോൾ ജോഹന്നാസ്ബർഗിൽ മത്സരം കാണാൻ എത്തിയ കാണികൾക്ക് എല്ലാം ഇന്ന് വിരുന്ന് തന്നെയായിരുന്നു കിട്ടിയത്. 56 പന്തിൽ 109 റൺ നേടിയ ഇന്നിങ്സിൽ 6 ബൗണ്ടറിയും 9 സിക്സും ഉണ്ടായിരുന്നു. കൂട്ടാളിയായ തിലകും മനോഹരമായ സെഞ്ച്വറി നേടിയപ്പോൾ ഇരുവരുടെയും കൂട്ടുകെട്ട് നല്ല ഒത്തിണക്കം കാണിച്ചു.
Read more
എന്തായാലും സഞ്ജു വിരോധികൾക്ക് മുന്നിൽ ഒരു കാര്യം പറഞ്ഞിരിക്കുകയാണ്- ” നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് എ ക്ലാസ് പ്ലയർ”