കേരളത്തിലെ ക്യൂബ ട്രേഡ് കമ്മീഷന്‍ പ്രവര്‍ത്തകസമിതയംഗവും, ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ട്രേഡ് കമ്മീഷണറുമായ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാറിനെ ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറത്തില്‍ ആദരിക്കും. ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറം 16ന് വൈകീട്ട് 4ന് തിരുവനന്തപുരം നന്ദാവനം വിവാന്റ ഹോട്ടലില്‍ നടക്കും.
ഇന്ത്യയിലെ ക്യൂബന്‍ അംബാസിഡര്‍ അലേജന്‍ഡ്രോ സിമന്‍സ് മാരിന്‍ മുഖ്യാതിഥിയായിരിക്കും. ക്യൂബയിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിജയകഥകള്‍ ബിസിനസ് ഫോറത്തില്‍ അവതരിപ്പിക്കും. കേരളത്തിലെ ക്യൂബ ട്രേഡ് കമ്മീഷന്‍ പ്രവര്‍ത്തകസമിതയംഗവും, ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ട്രേഡ് കമ്മീഷണറുമായ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാറിനെ ബിസിനസ് ഫോറത്തില്‍ ആദരിക്കും.
ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഡയറക്ടര്‍ വാലി കാഷ്വി അധ്യക്ഷത വഹിക്കും. ക്യൂബന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഏബല്‍ അബല്ലെ ഡെസ്പെയിന്‍, ഇന്ത്യന്‍ എക്കണോമിക്സ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ഡോ.ആസിഫ് ഇക്ബാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
Read more
കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അത്വാലെ, സംസ്ഥാന മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ആന്റണി രാജു, ആര്‍. ബിന്ദു, മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, കെ.സുധാകരന്‍ എം.പി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, പി.ബാലചന്ദ്രന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുക്കും. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ നന്ദി പറയും.