ഐ.സി.എല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെ നവീകരിച്ച ഷോറൂം ഐ.സി.എല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഉമ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ദുബായ് ആസ്ഥനമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ് ടൂര്‍ ആന്റ് ട്രാവല്‍സ് വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണെന്ന് ലാറ്റിന്‍ അമേരിക്കന്‍ ഗുഡ് വില്‍ അംബാസിഡറും ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയുമായ അഡ്വ.കെ.ജി അനില്‍കുമാര്‍ പറഞ്ഞു.

ദുബായിലെ ഏറ്റവും വലിയ ഡെസര്‍ട്ട് ക്യാമ്പുകളിലൊന്ന് ഇന്ന് ഐ.സി.എല്ലിന് സ്വന്തമാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും വലിയ ദോ ക്രൂയ്സും ഐ.സി.എല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെ നേതൃത്വത്തില്‍ ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read more

ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എഫ്.ഒ കെ.മാധവന്‍കുട്ടി, കമ്പനി സെക്രട്ടറി ടി.വി വിശാഖ്, എ.ജി.എം(ഓപ്പറേഷന്‍) കെ.രാമചന്ദ്രന്‍, എ.ജി.എം (ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്‌സ്) സതീശന്‍ കെ.പി, സീനിയര്‍ എച്ച്.ആര്‍ മാനേജര്‍ സാം മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.