വിവാഹ പ്ലാനുകള്‍ തലവേദന സൃഷ്ടിക്കുന്നുണ്ടോ?, പരിഹാരവുമായി ഇതാ 'വെഡ്ഡിംഗ്‌സ് ഓഫ് ഭാരത്'; ഒപ്പം വമ്പന്‍ ഓഫറുകളുമായി ഫെഡറല്‍ ബാങ്കും യൂണിമണിയും

logo

സമ്പൂര്‍ണ വിവാഹ പ്ലാനിംഗ് സേവനങ്ങളുമായി പ്രമുഖ വിവാഹ വസ്ത്രവ്യാപാര ശൃംഖലയായ യെസ് ഭാരത്. ‘വെഡ്ഡിംഗ്‌സ് ഓഫ് ഭാരത്’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി കേരളത്തിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാശപ്പള്ളി ഷോറൂമുകള്‍ കേന്ദ്രീകരിച്ച് ജൂണ്‍ 14 മുതല്‍ സെപ്തം 30 വരെ നടക്കും.

മികച്ച സെലക്ഷനും ഓഫറുകള്‍ക്കും പുറമേ രാജ്യത്താദ്യമായി ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി പര്‍ച്ചേസുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, ട്രാവല്‍, കേറ്ററിംഗ്, ഇവന്റ് മാനേജ്‌മെന്റ്, ഫോട്ടോവിഡിയോഗ്രാഫി തുടങ്ങിയ വിവാഹ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മേഖലകളെയും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുകയാണ് ‘വെഡ്ഡിംഗ്‌സ് ഓഫ് ഭാരത്’.

സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് വെഡ്ഡിംഗ്‌സ് ഓഫ് ഭാരത് അരങ്ങേറുകയെന്ന് യെസ് ഭാരത് ചെയര്‍മാന്‍ ഇ.അയൂബ് ഖാന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്ക്

Federal Bank gets RBI's nod, set to enter Bahrain, Kuwait, Singapore

ബാങ്കിംഗ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്കിലൂടെ ചുരുങ്ങിയത് 10,000 രൂപയുടെ മുതല്‍ പര്‍ച്ചേസുകള്‍ക്ക് മാസത്തില്‍ രണ്ടു തവണ 15% ഇളവ് (പരമാവധി 1500 രൂപ) എന്നിവ ലഭിക്കും.

യൂണിമണി

Blog - Foreign Exchange, Forex Exchange Card Services Online - Unimoni

ലാന്‍ഡ് ഹോളിഡേയ്‌സിന് 10% ഇളവ്, ട്രാവല്‍ കാര്‍ഡ് ഫീസ് സൗജന്യം, നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യദമ്പതികള്‍ക്ക് 2 രാത്രിയും 3 പകലുമുള്‍പ്പെട്ട മലേഷ്യ ടൂര്‍ പാക്കേജ് എന്നിവയാണ് യൂണിമണിയുടെ ഓഫറുകള്‍.

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

Sharaan Infosystems - Helping customers go Digital

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പണിക്കൂലിയില്‍ 30% കിഴിവിന് പുറമെ നറുക്കെടിപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു ഒരു ഡയമണ്ട് മാലയും സമ്മാനമായി ലഭിക്കും.

അറേബ്യന്‍ ജ്വല്ലറി

കരുനാഗപ്പള്ളിയിലെ അറേബ്യന്‍ ജ്വല്ലറിയില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്ക് പണിക്കൂലിയില്‍ ലഭിക്കുന്ന ഇളവിനും 8 ഗ്രാം വാങ്ങുമ്പോള്‍ കിട്ടുന്ന 5555 രൂപ ഡിസ്‌കൗണ്ടിന് പുറമെ നറുക്കെടിപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു ഒരു ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണവും ലഭിക്കും.

ശാദി വെഡ്ഡിംഗ്‌സ്

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ശാദി വെഡ്ഡിംഗ്‌സ് അവരുടെ സേവനങ്ങള്‍ക്ക് 10% ഇളവ്, ഒരു വിവാഹപ്പാര്‍ട്ടിക്ക് നറുക്കെടുപ്പിലൂടെ 1 ലക്ഷം രൂപ ഇളവ് എന്നിവ ലഭിക്കും.

ഫൂഡീ മലബാര്‍

ഫൂഡീ മലബാര്‍ കിച്ചന്റെ കേറ്ററിംഗ് സേവനങ്ങള്‍ക്ക് 10% ഇളവ്, തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മറ്റൊരു ഇവന്റിന് 100 അതിഥികള്‍ക്കുള്ള കോംപ്ലിമെന്ററി കേറ്ററിംഗ് എന്നിവ ലഭിക്കും.

വേവ

വേവയില്‍ നിന്നുള്ള വീഡിയോ, ഫോട്ടോഗ്രാഫി സേവനങ്ങളില്‍ സ്റ്റാന്‍ഡേഡ് പാക്കേജിന് 10%വും പ്രീമിയം പാക്കേജിന് 15% ഇളവും ലഭിക്കും. കൂടാതെ നറുക്കെടുപ്പിലൂടെ ഒരു വിവാഹപ്പാര്‍ട്ടിക്ക് 1 ലക്ഷം രൂപ ക്യാഷ്ബാക്കും നല്‍കും.

ഇതിന് പുറമേ യെസ് ഭാരതിന്റെ കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാഗപ്പള്ളി എന്നീ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയുന്ന വിവാഹ പാര്‍ട്ടികളില്‍ നിന്നും ഓരോ ഷോറൂമുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു മുഴുവന്‍ തുകയും തിരികെ നല്‍കും.

യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍മാരായ ഷിബു എച്ച്, അന്‍ഷാദ് അയൂബ് ഖാന്‍, സബാ സലാം, ഫെഡറല്‍ ബാങ്ക് അസോ. വിപി. അലക്സ് വില്‍സണ്‍, യൂണിമണി സിഇഒ സിഎ കൃഷ്ണന്‍ ആര്‍, സിഎഫ്ഒ മനോജ് മാത്യു, അറേബ്യന്‍ ജ്വല്ലറി എച്ച്ആര്‍ മാനേജര്‍ പ്രിന്‍സ് സണ്ണി, കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് മാനേജര്‍ ഡെന്നി, ഫുഡീസ് മലബാര്‍ കിച്ചന്‍ എംഡി മുഹമ്മദ് നവാസ് പി, ഡയറക്ടര്‍ അഷ്ഖര്‍ അലവി, ഓപ്പേറഷന്‍സ് ഡയറക്ടര്‍ ലിമേഷ് മാരാര്‍, വെവ ഡയറക്ടര്‍ രോഹിത് രഘുവരന്‍ ശാദി വെഡ്ഡിംഗ് മാനേജ്മെന്റ് സ്ഥാപകനും ഡയറക്ടറുമായ പ്രിജോ ജോസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read more