ഓഹരി വിപണി വീണ്ടും കുതിച്ചുയരുന്നു; മഹീന്ദ്രയുടെയും ടാറ്റയുടെയും ഷെയറുകള്‍ വാങ്ങാനിത് നല്ല കാലമോ?

ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും കുതിച്ചുയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ച ശേഷം തകര്‍ന്നടിഞ്ഞ ഓഹരി വിപണിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് തിരിച്ചുവരവില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഇതോടെ വീണ്ടും സെന്‍സെക്‌സ് 80,000ഓട് അടുക്കുകയാണ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റോടെയാണ് മുന്നേറിയത്. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏഷ്യന്‍-അമേരിക്കന്‍ വിപണിയിലെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്.

അമേരിക്കന്‍ വിപണിയില്‍ നിന്ന് പുറത്തുവന്ന മെച്ചപ്പെട്ട തൊഴില്‍ കണക്കുകളാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ലെന്ന വിലയിരുത്തലാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കുന്നതും.

കഴിഞ്ഞ ദിവസവും 581 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 180 പോയിന്റ് ഇടിഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ