ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും കുതിച്ചുയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ച ശേഷം തകര്‍ന്നടിഞ്ഞ ഓഹരി വിപണിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് തിരിച്ചുവരവില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
ഇതോടെ വീണ്ടും സെന്‍സെക്സ് 80,000ഓട് അടുക്കുകയാണ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റോടെയാണ് മുന്നേറിയത്. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏഷ്യന്‍-അമേരിക്കന്‍ വിപണിയിലെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്.
അമേരിക്കന്‍ വിപണിയില്‍ നിന്ന് പുറത്തുവന്ന മെച്ചപ്പെട്ട തൊഴില്‍ കണക്കുകളാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ലെന്ന വിലയിരുത്തലാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കുന്നതും.
Read more
കഴിഞ്ഞ ദിവസവും 581 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 180 പോയിന്റ് ഇടിഞ്ഞിരുന്നു.