സ്റ്റാര്‍ട്ടപ്പുകള്‍ ന്ഷടത്തിലേക്ക് കൂപ്പുകുത്തുന്നു. 2023ലെ ആദ്യ മൂന്നു ത്രൈമമാസങ്ങളില്‍ തന്നെ ജോലി നഷ്ടമായത് 28,000ലേറെ പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഈ മാസവും കൂടി പൂറത്തിയാകുമ്പോള്‍ 30,000 ലേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റാര്‍ട്ടപ്പുകളില്‍ ബൈജൂസാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടിരിക്കുന്നതെന്ന് ലോംഗ്ഹൗസിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് എക്കണോമിക്‌സ് ടൈംസ് പറയുന്നു. 2,500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.
സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാനുള്ള ചെലവ് ചുരുക്കലുകളുടെയും പ്രവര്‍ത്തന പുനഃക്രമീകരണത്തിന്റെയും ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ
പിരിച്ചുവിടുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
2021ല്‍ 4,080 പേര്‍ക്കും, 2022ല്‍ ഇത് 20,000 പേര്‍ക്കുമാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത്. അതാണ് ഇ വര്‍ഷം പൂര്‍ത്തിയാകാനിരിക്കുമ്പോള്‍ 28000ല്‍ എത്തി നില്‍ക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള ആമസോണ്‍ 1,500ലധികം പേരെയും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോമാര്‍ട്ട് 1,000 പേരെയും പിരിച്ച് വിട്ടിട്ടുണ്ട്..
എഡ്ടെക്, ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ മുന്നിലുള്ളത്. പെട്ടന്നുള്ള ജോലി നഷ്ടത്തില്‍ പല ജീവനക്കാരും ആത്മഹത്യയുടെ വക്കിലാണ്.
അതേസമയം, പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ നോട്ടീസ് പിരീഡ് എഡ്ടെക് കമ്പനിയായ ബൈജൂസ് കുറച്ചു. സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പിരീഡ് 15-60 ദിവസങ്ങളില്‍ നിന്ന് 15-30 ദിവസമായാണ് കുറയ്ക്കുന്നത്. ലെവല്‍ 1 മുതല്‍ 3 വരെയുള്ള റോളുകള്‍ക്ക് (എക്സിക്യൂട്ടീവുകള്‍, അസോസിയേറ്റ്സ്, സ്‌പെഷ്യലിസ്റ്റുകള്‍ ) 15 ദിവസമാണ് നോട്ടീസ് പിരീഡ്. ലെവല്‍ 4 മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ നോട്ടീസ് പിരീഡ് 30 ദിവസവുമാക്കി. നേരത്തെ ഇത് അറുപത് ദിവസമായിരുന്നു.
ഇ മെയിലിലൂടെയാണ് വിവരം ജീവനക്കാരെ അറിയിച്ചത്. സെപ്റ്റംബറില്‍ സിഇഒ അര്‍ജുന്‍ മോഹന്‍ നടത്തിയ പുനഃസംഘടനയെത്തുടര്‍ന്ന് 4500ലധികം ജോലികള്‍ കമ്പനിയില്‍ വെട്ടിക്കുറച്ചിരുന്നു. ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലൈനില്‍ ലേണില്‍ 13,000-14,000 വരെ ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഇതില്‍ ആയിരത്തിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുടങ്ങിക്കിടക്കുന്ന ശമ്പളം കൊടുത്തുതീര്‍ത്തെങ്കിലും ബൈജൂസില്‍ സാമ്പത്തിക ഞെരുക്കം തുടരുകയാണ്.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബൈജൂസ് . ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് കമ്പനി. ശമ്പളം കൊടുക്കാനായി ബൈജു തന്റെ വീടുകള്‍ പണയം വെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്.
Read more
യു.എസ് ആസ്ഥാനമായുള്ള കുട്ടികളുടെ ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്ഫോം ഏകദേശം 400 മില്യണ്‍ ഡോളറിന് വില്‍ക്കാനുള്ള ഒരുക്കവും ബൈജൂസ് നടത്തുന്നുണ്ട്.