Connect with us

BUSINESS

2030ൽ ഇന്ത്യ 100 ലക്ഷം കോടി മൂല്യമുള്ള രാജ്യമാകും – മുകേഷ് അംബാനി

, 5:16 pm

രണ്ടായിരത്തി മുപ്പതോടെ ഇന്ത്യ 100 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്ഘടനയായി മാറുന്നതിനുള്ള സാഹചര്യം ശക്തമാണെന്ന് ഇന്ത്യൻ സമ്പന്നരിൽ മുമ്പനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. അടുത്ത 30 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് – ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ലോകം ഇത് വരെ മൂന്ന് സുപ്രധാന വ്യവസായ വിപ്ലവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇപ്പോൾ അത് നാലാമത്തെ വ്യവസായ വിപ്ലവത്തിന്റെ ശക്തമായ പിടിയിലാണ്. ഡാറ്റ കണക്ടിവിറ്റി ആണ് ഇപ്പോൾ സജീവമായ വിപ്ലവം. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, കമ്പ്യൂട്ടിങ് എന്നിവ ഇതിന്റെ അനുബന്ധ ഭാഗങ്ങളാണ്.

ഈ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കുക. മൊബൈൽ ഫോൺ, റോബോട്ടുകൾ, ഡ്രൈവർ ഇല്ലാ കാറുകൾ തുടങ്ങിയവ ഏതാനും വർഷം മുൻപ് വരെ ശാസ്ത്ര കഥകളിലാണ് കേട്ടിരുന്നത്. ഇന്ന് അവ യാഥാർഥ്യമാണ്. ഈ മേഖലകളിൽ ആദ്യം നിലയുറപ്പിക്കുന്നവരാണ് നേട്ടം കൊയ്യുക. ഡാറ്റ കണക്ടിവിറ്റി ആഗോള തലത്തിൽ വിലകളെ വളരെ നിർണ്ണായകമായി സ്വാധീനിക്കുന്നു. ഇന്ത്യക്ക് ഈ രംഗങ്ങളിൽ മുന്നിലെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു അംബാനി പറഞ്ഞു. ഇന്ത്യക്കാർക്ക് സാങ്കേതിക വൈഭവം ആർജിക്കുന്നതിനുള്ള പ്രത്യേക ചാതുര്യം ഉണ്ട്. ലോകത്തിനു ഇന്റലിജിൻസ് സേവനം നല്കാൻ കഴിയുന്ന ഒരു ടെക്‌നോളജി കേന്ദ്രമായി ഇന്ത്യക്ക് മാറാൻ കഴിയും.

ആധാർ നടപ്പാക്കാൻ കഴിഞ്ഞതും 104 ഉപഗൃഹങ്ങൾ വളരെ കുറഞ്ഞ ചെലവിൽ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐ എസ് ആർ ഒയ്‌ക്കു കഴിഞ്ഞതും സാങ്കേതിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായകമാണ്. മൊബൈൽ ബ്രോഡ്ബാൻഡ് രംഗത്തു ലോകത്തു ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതും ഇന്ത്യക്കു ലോക സാമ്പത്തിക ശക്തിയായി മുന്നേറാൻ സാധ്യത കൂട്ടുന്നുവെന്നു മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

We The People

Don’t Miss

Uncategorized7 mins ago

ഒടിയനില്‍ ഒളിച്ചുവെച്ചിരിക്കുന്നത് എന്ത് ? മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് ടീസര്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന വി.എ. ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറങ്ങി. ഇന്ന് മനോരമ പത്രത്തില്‍ 18 കിലോ ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ചിത്രം...

NATIONAL16 mins ago

ഗുജറാത്തില്‍ രംഗം കൊഴുക്കുന്നു; ബിജെപിക്കെതിരേ പടുകൂറ്റന്‍ റാലി നടത്തി ഹാര്‍ദിക് പട്ടേല്‍; രണ്ടാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ടാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ അഹമ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബിജെപിക്കെതിരെ ഹാര്‍ദിക് പട്ടേലിന്റെ പടുകൂറ്റന്‍ റാലി. കഴിഞ്ഞ ആഴ്ച സൂറത്തില്‍ ഏഴുപതിനായിരത്തിലധികം പേരെ...

NATIONAL60 mins ago

ഝാര്‍ഖണ്ഡിലെ ചുംബനമത്സരത്തില്‍ ബിജെപിക്ക് ‘കുരുപൊട്ടി’; സംഘാടകരായ എംഎല്‍എമാരെ പുറത്താക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ്‌

ഝാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ ആദിവാസി കോളനിയില്‍ ദമ്പതികള്‍ക്കായി ചുംബനമത്സരം സംഘടിപ്പിച്ച എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ആദിവാസി സമൂഹങ്ങളില്‍ വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്...

KERALA1 hour ago

കണ്ണൂര്‍ പെരുങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കണ്ണൂര്‍ പാനൂര്‍ പെരുങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ബസിന്‍റെ ക്ലീനറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ബെഗളൂരുവില്‍ നിന്ന് തലശ്ശേരിക്ക് വരികയായിരുന്ന സ്വകാര്യ ബസ് പാലത്തിന്‍റെ...

KERALA2 hours ago

കൊതുകിനെ പേടിച്ച് ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വളപ്പില്‍ ഉപയോഗശൂന്യമായ നീന്തല്‍ക്കുളം പുതുക്കിപ്പണിയുന്നു. പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ സാധാരണ നിര്‍വഹിക്കുന്നതെങ്കിലും ക്ലിഫ്ഹൗസിലെ നീന്തല്‍ക്കുളത്തിന്റെ പൊളിച്ചുപണി നടക്കുന്നത്...

KERALA3 hours ago

സഹകരണ മേഖലയില്‍ കേരള ബാങ്കില്ല; സര്‍ക്കാര്‍ പിന്‍മാറുന്നു

സഹകരണമേഖലയില്‍ കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. പുതിയ ബാങ്ക്‌േെ വണ്ടന്നാണ് ഇപ്പോഴത്തെ തീരുമാനം. പകരം, സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും....

KERALA3 hours ago

ഒന്‍പത് മാസത്തെ വിചാരണയ്ക്കു ശേഷം ഒടുവില്‍ ആ വിധിയെത്തുന്നു; ജിഷ വധക്കേസില്‍ കോടതി വിധി ഇന്ന്

സംസ്ഥാനത്തിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ സ്വദേശി ജിഷ വധക്കേസില്‍ വിധി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജനമനസാക്ഷിയെ ഞെട്ടിപ്പിച്ച കേസില്‍ വിധി...

NATIONAL11 hours ago

ചുംബന സമരമല്ല ! ഇത് മത്സരം; ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സരം വീഡിയോ കാണാം…

ചുംബന സമരമല്ല ഇത് ചുംബന മത്സരം, വ്യത്യസ്ത ആശയവുമായി മത്സരം നടത്തി എംഎൽഎ. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു....

WORLD11 hours ago

ന്യൂയോർക്കിലെ മാൻഹട്ടനു സമീപം ബസ് ടെർമിനലിൽ സ്ഫോടനം; ചാവേറെന്നു സംശയം

ന്യൂയോർക്കിലെ മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ സ്ഫോടനം. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തുനിന്നും ജനങ്ങളെ...

KERALA11 hours ago

മൂന്നു വര്‍ഷം പൊലീസിനെ വട്ടംകറക്കിയ ആട് ആന്റണിയെ പൊലീസ് എങ്ങനെ കുടുക്കി? വര്‍ഷങ്ങള്‍ക്ക് ശേഷം എസ്പിയുടെ വെളിപ്പെടുത്തല്‍

മൂന്ന് വർഷക്കാലം കേരള പൊലീസിനെ വട്ടംകറക്കിയ ആളാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആട് ആന്റണി എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. എന്നാൽ സ്വന്തമായി മൊബൈൽ ഫോൺ പോലും...

Advertisement