ടെക് ഭീമന്‍ 32,000 കോടി നികുതി വെട്ടിച്ചു; ഇന്‍ഫോസിസിന് നോട്ടീസ് കൈമാറി ജിഎസ്ടി വകുപ്പ്; ഓഹരി വിപണിയില്‍ ക്ഷതമേറ്റു; ന്യായീകരിച്ച് കമ്പനി

ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ വിദേശ ശാഖകളിലെ ഇടപാടുകളില്‍ കുടിശികയുണ്ടെന്ന് കാട്ടിയാണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ നടപടിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ സഹിതം ജിഎസ്ടി വകുപ്പ് ഇന്‍ഫോസിസിന് നോട്ടീസ് കൈമാറിയിട്ടുണ്ട്.

എന്നാല്‍ വിദേശ ശാഖകളിലെ ഇടപാടിന് ജിഎസ്ടി ബാധകമല്ലെന്നുള്ള നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ജിഎസ്ടി വകുപ്പിന്റെ നടപടിക്ക് പിന്നാലെ ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് ഓഹരികള്‍ വീണിട്ടുണ്ട്.

ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ഓഹരി .66 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് 1856 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

വിദേശത്തെ ശാഖകളിലൂടെ നടത്തിയ സേവനങ്ങള്‍ക്ക് സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) ഇനത്തില്‍ 32,403 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ജി.എസ്.ടി വകുപ്പ് ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഇന്‍ഫോസിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടാറ്റ ടെക്‌നോളജിസ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ടെക് കമ്പനിയാണ് ഇന്‍ഫോസിസ്.

Latest Stories

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്