വൈദ്യുതി ബില്‍ ഇനി ഫോണ്‍പേയിലൂടെ തടസ്സങ്ങളില്ലാതെ അടയ്ക്കാം

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ (PhonePe), രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 73 വൈദ്യുതി ബോര്‍ഡുകളെയും (പൊതു-സ്വകാര്യ മേഖലകളില്‍) ഓണ്‍ ബോര്‍ഡു ചെയ്തതായി പ്രഖ്യാപിക്കുന്നു. 25 കോടിയിലധികം ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്നും അവരുടെ വൈദ്യുതി ബില്ലുകള്‍ തടസ്സങ്ങളില്ലാതെ അടയ്ക്കാന്‍ ഇതിലൂടെ സാധ്യമാകുന്നു.

ഈ നേട്ടത്തെക്കുറിച്ച്, ഫോണ്‍പേ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അങ്കിത് ഗൗറിന്റെ വാക്കുകളിലൂടെ, “”2016-ല്‍ ഞങ്ങള്‍ വൈദ്യുതി ബില്‍ പേയ്മെന്റിനുള്ള വിഭാഗം ആരംഭിച്ചതിനുശേഷം വൈദ്യുതി ബില്ലുകള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകളെ ആശ്രയിക്കുന്നതില്‍ വന്‍ വളര്‍ച്ചയാണ് കണ്ടത്. വാസ്തവത്തില്‍, കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 2020-ലെ ഒക്ടോബറില്‍ വൈദ്യുതി ബില്‍ പേയ്‌മെന്റിന്റെ അളവില്‍ 40% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളില്‍ 80% ത്തിലധികം പേര്‍ ടയര്‍ -2, 3, 4 നഗരങ്ങളിലാണ്, കൂടാതെ സമ്പര്‍ക്കമില്ലാതെയുള്ള ബില്‍ പേയ്മെന്റുകള്‍ വ്യാപകമായി സ്വീകരിക്കുന്നതായും കാണപ്പെടുന്നു.””

ഡിജിറ്റല്‍ പേയ്മെന്റുകളിലെ ഒന്നാസ്ഥാനക്കാരന്‍ എന്ന നിലയില്‍, ബില്‍ പേയ്മെന്റ് വിഭാഗത്തിന്റെ സ്വീകാര്യതയെ സഹായിക്കുന്നതിനായി നിരവധി നൂതന സവിശേഷതകള്‍ PhonePe സമാരംഭിച്ചിരിക്കുന്നു. അത്തരത്തിലുള്ള ഒരു പുത്തന്‍ സമാരംഭമാണ്, ഉപയോക്താക്കള്‍ക്ക് നിശ്ചിത ബില്‍ തീയതി ഓര്‍മ്മിക്കാനോ അവരുടെ വൈദ്യുതി ബില്ലുകളുടെ ഹാര്‍ഡ് കോപ്പി കൈവശം വെയ്ക്കേണ്ട ആവശ്യമോ ഇല്ലാത്ത “” ഓര്‍മ്മപ്പെടുത്തലുകള്‍ “എന്ന സവിശേഷത..

ഫോണ്‍പേയില്‍ നിന്നും പണമടയ്ക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിനാല്‍, ഈ അറിയിപ്പ് അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് ആപ്പില്‍ ബില്‍ പേയ്മെന്റുകള്‍ നടത്താനാകും. ആവര്‍ത്തിച്ചുള്ള ബില്‍ പേയ്മെന്റുകള്‍ സൗകര്യപ്രദവും എളുപ്പമുള്ളതുമാക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പില്‍ ഓട്ടോപേ ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കാനും കഴിയും.

ഓട്ടോപേ ഉപയോഗിക്കുമ്പോള്‍, ഉപയോക്താക്കള്‍ അവരുടെ ഒന്നിലധികം യൂട്ടിലിറ്റി ബില്ലുകളുടെ നിശ്ചിത തീയതികളെക്കുറിച്ച് ഓര്‍മ്മിക്കേണ്ടിവരുന്നില്ല അല്ലെങ്കില്‍ വൈകിയതിനുള്ള പേയ്മെന്റ് നിരക്കുകള്‍ ഈടാക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിശ്ചിത തുക ഓരോ മാസവും ഉപഭോക്താവ് തിരഞ്ഞെടുത്ത പേയ്മെന്റ് രീതിയില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്