ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ (PhonePe), രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 73 വൈദ്യുതി ബോര്‍ഡുകളെയും (പൊതു-സ്വകാര്യ മേഖലകളില്‍) ഓണ്‍ ബോര്‍ഡു ചെയ്തതായി പ്രഖ്യാപിക്കുന്നു. 25 കോടിയിലധികം ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്നും അവരുടെ വൈദ്യുതി ബില്ലുകള്‍ തടസ്സങ്ങളില്ലാതെ അടയ്ക്കാന്‍ ഇതിലൂടെ സാധ്യമാകുന്നു.
ഈ നേട്ടത്തെക്കുറിച്ച്, ഫോണ്‍പേ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അങ്കിത് ഗൗറിന്റെ വാക്കുകളിലൂടെ, “”2016-ല്‍ ഞങ്ങള്‍ വൈദ്യുതി ബില്‍ പേയ്മെന്റിനുള്ള വിഭാഗം ആരംഭിച്ചതിനുശേഷം വൈദ്യുതി ബില്ലുകള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകളെ ആശ്രയിക്കുന്നതില്‍ വന്‍ വളര്‍ച്ചയാണ് കണ്ടത്. വാസ്തവത്തില്‍, കഴിഞ്ഞ വര്ഷത്തിനേക്കാള് 2020-ലെ ഒക്ടോബറില്‍ വൈദ്യുതി ബില്‍ പേയ്മെന്റിന്റെ അളവില്‍ 40% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളില്‍ 80% ത്തിലധികം പേര് ടയര്‍ -2, 3, 4 നഗരങ്ങളിലാണ്, കൂടാതെ സമ്പര്‍ക്കമില്ലാതെയുള്ള ബില്‍ പേയ്മെന്റുകള്‍ വ്യാപകമായി സ്വീകരിക്കുന്നതായും കാണപ്പെടുന്നു.””
ഡിജിറ്റല്‍ പേയ്മെന്റുകളിലെ ഒന്നാസ്ഥാനക്കാരന് എന്ന നിലയില്‍, ബില്‍ പേയ്മെന്റ് വിഭാഗത്തിന്റെ സ്വീകാര്യതയെ സഹായിക്കുന്നതിനായി നിരവധി നൂതന സവിശേഷതകള്‍ PhonePe സമാരംഭിച്ചിരിക്കുന്നു. അത്തരത്തിലുള്ള ഒരു പുത്തന്‍ സമാരംഭമാണ്, ഉപയോക്താക്കള്‍ക്ക് നിശ്ചിത ബില്‍ തീയതി ഓര്‍മ്മിക്കാനോ അവരുടെ വൈദ്യുതി ബില്ലുകളുടെ ഹാര്‍ഡ് കോപ്പി കൈവശം വെയ്ക്കേണ്ട ആവശ്യമോ ഇല്ലാത്ത “” ഓര്‍മ്മപ്പെടുത്തലുകള്‍ “എന്ന സവിശേഷത..
ഫോണ്‍പേയില്‍ നിന്നും പണമടയ്ക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിനാല്‍, ഈ അറിയിപ്പ് അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് ആപ്പില്‍ ബില്‍ പേയ്മെന്റുകള്‍ നടത്താനാകും. ആവര്‍ത്തിച്ചുള്ള ബില്‍ പേയ്മെന്റുകള്‍ സൗകര്യപ്രദവും എളുപ്പമുള്ളതുമാക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പില്‍ ഓട്ടോപേ ഓപ്ഷന് പ്രവര്‍ത്തനക്ഷമമാക്കാനും കഴിയും.
Read more
ഓട്ടോപേ ഉപയോഗിക്കുമ്പോള്‍, ഉപയോക്താക്കള്‍ അവരുടെ ഒന്നിലധികം യൂട്ടിലിറ്റി ബില്ലുകളുടെ നിശ്ചിത തീയതികളെക്കുറിച്ച് ഓര്മ്മിക്കേണ്ടിവരുന്നില്ല അല്ലെങ്കില്‍ വൈകിയതിനുള്ള പേയ്മെന്റ് നിരക്കുകള്‍ ഈടാക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിശ്ചിത തുക ഓരോ മാസവും ഉപഭോക്താവ് തിരഞ്ഞെടുത്ത പേയ്മെന്റ് രീതിയില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും.