തട്ടിപ്പ്, വെട്ടിപ്പ്, ഓഹരികളില്‍ കള്ളത്തരം; നിക്ഷേപകരുടെ കോടികള്‍ റിലയന്‍സ് വെള്ളത്തിലാക്കി; അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ നിന്നും പിടിച്ച് പുറത്താക്കി സെബി

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ അഞ്ചുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി സെബി. 25 കോടി രൂപ പിഴയും ചുമത്തി. അനിലിന്റെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് ക്യാപ്പിറ്റല്‍ (ആര്‍സിഎല്‍) പ്രൊമോട്ട് ചെയ്യുന്ന റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച്എഫ്എല്‍) കമ്പനിയില്‍നിന്ന്, ഫണ്ട് വഴിതിരിച്ചുവിട്ടതിനാണ് നടപടി. ഇതോടെ റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി (എഡിഎ) ഗ്രൂപ്പ് ചെയര്‍മാന്‍ നേരിടുന്നത് വലിയ തിരിച്ചടിയാണ്.

ആര്‍എച്ച്എഫ്എല്ലിന്റെ ഫണ്ടുകള്‍ ചില തട്ടിപ്പ് പദ്ധതികളിലൂടെ അനില്‍ അംബാനിയും കൂട്ടാളികളും വകമാറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് സെബി അംഗം അനന്ത് നാരായണ്‍ തയാറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഫണ്ടുകള്‍ മൂലധന വായ്പകളുടെ രൂപത്തില്‍ പലര്‍ക്കായി കൈമാറി. ഇത്തരം വായ്പ ലഭിച്ചവരെല്ലാം കമ്പനിയുടെ പ്രൊമോട്ടര്‍മാരുമായി അടുത്ത ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ വായപ്പകളെല്ലാം കിട്ടാക്കടങ്ങളാക്കി. ഇത് എകദേശം 7000 കോടി രൂപയുടെ അടുത്ത് ഉണ്ട്. ഓഹരികളില്‍ നിക്ഷേപം നടത്തിയവരെ കബളിപ്പിക്കുകയും അതിലൂടെ കോടികളുടെ നഷ്ടം അവര്‍ക്ക് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും സ്ഥാപനത്തിന്റെ ഡയറക്ടര്‍, പ്രധാനപ്പെട്ട മാനേജിങ് തസ്തിക വഹിക്കുന്ന ആള്‍ എന്നീ നിലകളില്‍ അഞ്ചുവര്‍ഷത്തേക്ക് അനില്‍ അംബാനി ഓഹരി വിപണിയുമായി ബന്ധപ്പെടരുതെന്നാണ് സെബി താക്കീത് നല്‍കിയിരിക്കുന്നത്. അനില്‍ അംബാനിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാമായി ആകെ 625 കോടി രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്