ഓഹരി മാർക്കറ്റിൽ ചരിത്രം പിറന്നു, സെൻസെക്‌സ് 35,000 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തു

ഓഹരി വിപണിയിൽ ചരിത്ര മുഹൂർത്തം പിറന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 35000 പോയിന്റ് മറികടന്ന് ക്ലോസ് ചെയ്തു. 310.77 പോയിന്റ് ഉയർന്ന് 35081.80 പോയിന്റിൽ സമാപിച്ചു. 88.10 പോയിന്റ് ഉയർന്ന നിഫ്റ്റി 10788 .55 പോയിന്റിലും ഇന്നത്തെ ഇടപാടുകൾ അവസാനിപ്പിച്ചു.

ഇന്ത്യൻ ഓഹരി മാർക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്‌സ് 35,000 പോയിന്റിന് മുകളിൽ എത്തുന്നത്. ഐ ടി ഓഹരികളാണ് വൻ കുതിപ്പിന് നേതൃത്വം നൽകിയത്. ഇതോടൊപ്പം 70 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി എസ് ടി കുറയ്ക്കുമെന്ന വാർത്തയും മാർക്കറ്റിനു ഉന്മേഷം നൽകി.