ഓഹരി വിപണിയിൽ ഫ്ലാറ്റ് ക്ലോസിംഗ്

പോയ വാരത്തെ കനത്ത ഇടിവിനു ശേഷം പുതിയ ആഴ്ചയിൽ മുന്നേറ്റത്തോടെ തുടക്കം. ഇൻഫോസിസാണ് ഇന്ന് മാർക്കറ്റിൽ തിളങ്ങി നിന്ന താരം. ഈ ഓഹരിയുടെ വില ഇന്ന് ക്ളോസിങ്ങിൽ നാല് ശതമാനം ഉയർന്നു. ശരിക്കു പറഞ്ഞാൽ വിപണി വളരെ കരുതലോടെയാണ് പ്രതികരിച്ചത്. നാളെ തുടങ്ങുന്ന റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന യോഗത്തെ നിക്ഷേപകർ ഉറ്റുനോക്കുകയാണ്.

ബോംബ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസെക്‌സ് 36.78 പോയിന്റ് ഉയർന്ന് 32869 .72 ൽ ക്ലോസ് ചെയ്തു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി 5.95 പോയിന്റ് മാത്രമാണ് ഉയർന്നത്. ക്ലോസിംഗ് -10127.75. ബൈയോകോൺ, അദാനി പവർ, എച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഷെയറുകളാണ് ഇപ്പോൾ തിളങ്ങുന്നത്.

ക്ലോസിങ് നിലവാരം

സെൻസെക്‌സ് – 32869. 72 [+36 .78]

നിഫ്റ്റി – 10127 .75 [+5 .95]