കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. കേരളത്തില്‍ ഇന്ന് സ്വര്‍ണം ഗ്രാമിന് 75 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് 7,300 രൂപയാണ് സംസ്ഥാനത്ത് വില. ഇതോടെ സ്വര്‍ണം പവന് സംസ്ഥാനത്ത് 600 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ വില 58,400 രൂപയായി ഉയര്‍ന്നു.

യുവാക്കള്‍ക്കിടയില്‍ ട്രെന്റായി മാറുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 6,020 രൂപയിലെത്തി. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വെള്ളിയുടെ വ്യാപാരം.

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ശേഷം അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഓഹരി വിപണിയിലെ അനിശ്ചിതത്വം, റഷ്യ- യുക്രെയിന്‍ യുദ്ധം തുടങ്ങിയ കാരണങ്ങളാണ് സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. യുഎസ് ഫെഡ് നിരക്കുകള്‍ കുറച്ചേക്കുമെന്ന മുന്നറിയിപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍