സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. കേരളത്തില്‍ ഇന്ന് സ്വര്‍ണം ഗ്രാമിന് 75 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് 7,300 രൂപയാണ് സംസ്ഥാനത്ത് വില. ഇതോടെ സ്വര്‍ണം പവന് സംസ്ഥാനത്ത് 600 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ വില 58,400 രൂപയായി ഉയര്‍ന്നു.
യുവാക്കള്‍ക്കിടയില്‍ ട്രെന്റായി മാറുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 6,020 രൂപയിലെത്തി. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വെള്ളിയുടെ വ്യാപാരം.
Read more
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ശേഷം അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഓഹരി വിപണിയിലെ അനിശ്ചിതത്വം, റഷ്യ- യുക്രെയിന്‍ യുദ്ധം തുടങ്ങിയ കാരണങ്ങളാണ് സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. യുഎസ് ഫെഡ് നിരക്കുകള്‍ കുറച്ചേക്കുമെന്ന മുന്നറിയിപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്.