ഇതെന്താ കടലിനടിയിൽ മദ്യ ഷോപ്പോ? പൊട്ടിക്കാത്ത നൂറ് ഷാംപെയ്ൻ കുപ്പികളും വൈനും!

കടലിനടിയിലെ കപ്പലിന്റെ അവശിഷ്ടങ്ങൾ തിരഞ്ഞു പോയവർ കിട്ടിയത് കണ്ട് അത്ഭുതപ്പെട്ടു. ബാൾട്ടിക് കടലിലെ മുങ്ങൽ വിദഗ്ദർ ആദ്യം സോണാറിലെ അവശിഷ്ടം കണ്ടപ്പോൾ ആദ്യം കരുതിയത് മത്സ്യബന്ധന ബോട്ടാണെന്നാണ്. എന്നാൽ അന്വേഷിച്ച് പോയപ്പോൾ 19-ാം നൂറ്റാണ്ടിലെ ഒരു കപ്പൽ ആണ് കണ്ടെത്തിയത്.

കപ്പലിൽ സാധനങ്ങൾ കണ്ട മുങ്ങൽ വിദഗ്ധർ ആദ്യം ഞെട്ടി. കാരണം മറ്റൊന്നുമല്ല, 100ൽ അധികം ഷാംപെയ്ൻ കുപ്പികൾ, വൈൻ, മിനറൽ വാട്ടർ, പോർസലൈൻ തുടങ്ങിയവയായിരുന്നു ഉളിൽ ഉണ്ടായിരുന്നത്. വിലകൂടിയ മദ്യ ശേഖരം ആണിത് എത്തും പറയുന്നു. ഇവ കൂടാതെ ചരിത്രപരമായ ചില പുരാവസ്തുക്കളും കപ്പലിൽ ഉണ്ടായിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ ചില കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

സ്വീഡിഷ് തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുള്ള ബാൾട്ടിക് കടലിൽ, ബാൾട്ടിടെക് ഗ്രൂപ്പിലെ പോളിഷ് സാങ്കേതിക മുങ്ങൽ വിദഗ്ധരുടെ ഒരു സംഘമാണ് ഈ കപ്പൽ അവശിഷ്ടം കണ്ടെത്തിയത്. കപ്പലിൽ ശരിക്കും എത്ര ഷാംപെയ്നുകൾ ഉണ്ടെന്ന് കൃത്യമായി നിർണ്ണയിക്കാൻ മുങ്ങൽ വിദഗ്ധർക്ക് ബുദ്ധിമുട്ടാണെന്നാണ് ബാൾട്ടിടെക് ഡൈവർ ടോമാസ് സ്റ്റാച്ചുറ പറയുന്നത്. എന്നാൽ എന്തായാലും 100 കുപ്പികൾ എങ്കിലും ഉണ്ടെന്നുമിദേഹം പറയുന്നു. അതേസമയം, മുങ്ങൽ വിദഗ്ധർക്ക് രസകരമായി തോന്നിയത് മദ്യമല്ല, മറിച്ച് കളിമൺ കുപ്പികളിലെ മിനറൽ വാട്ടർ ആയിരുന്നു.

ഇത് 19-ാം നൂറ്റാണ്ടിൽ രാജകൊട്ടാരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നായിരുന്നു എന്നും ഏതാണ്ട് മരുന്ന് പോലെയാണ് കണക്കാക്കിയിരുന്നതെന്നും സ്റ്റാച്ചുറ പറയുന്നു.കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ജർമ്മൻ ബ്രാൻഡായ സെൽറ്റേഴ്‌സിൽ നിന്നുള്ള മിനറൽ വാട്ടറിലെ സ്റ്റാമ്പ് 1850 നും 1867 നും ഇടയിൽ നിർമ്മിച്ചതാണെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിരിക്കുന്നത്. സെൽറ്റേഴ്‌സ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ‘വെള്ളം കുപ്പിയിലാക്കിയ മൺപാത്ര ഫാക്ടറിയും നിലവിലുണ്ട്, കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഞങ്ങൾ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും ഇദ്ദേഹം പറയുന്നു.

ജൂലൈ 11ന് സോണാർ വഴി സംഘം ആദ്യം അവശിഷ്ടം കണ്ടപ്പോൾ ഇത് ഒരു മത്സ്യബന്ധന ബോട്ടാണെന്നാണ് ഇവർ കരുതിയത്. കപ്പലിലുണ്ടായിരുന്ന ചില വസ്തുക്കൾ വിശകലനം ചെയ്തതോടെ 19-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ കപ്പൽ മറിഞ്ഞിരിക്കാം എന്നാണ് മുങ്ങൽ വിദഗ്ധരുടെ വിലയിരുത്തൽ.