നൂറുകണക്കിന് പക്ഷികള്‍ ചത്ത് വീണു; കാരണം തേടി ഗവേഷകര്‍, വീഡിയോ വൈറല്‍

നമ്മുടെ സായാഹ്നങ്ങളെ മനോഹരമാക്കുന്ന ദൃശ്യമാണ് ആകാശത്ത് കൂടെ കൂട്ടമായി പക്ഷികള്‍ പറന്നു പൊങ്ങുന്നതും താഴുന്നതുമെല്ലാം. ദേശാടന പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്ന കാഴ്ച നോക്കി നില്‍ക്കുകയും അവ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ പക്ഷികളുടെ ഒരു വീഡിയേയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാധാരണയായി കണ്ടു വരുന്ന ആനന്ദദായകമായ വീഡിയോകളില്‍ നിന്നും വ്യത്യസ്തമാണ് ഈ വീഡിയോ. എന്തെന്നാല്‍ ഇതില്‍ പക്ഷികള്‍ പറന്നുയരുന്നതല്ല മറിച്ച് കൂട്ടത്തോടെ നിലത്തേക്ക് പതിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മെക്‌സിക്കോയിലാണ് സംഭവം. കുവോഹ്ടെമോക് നഗരത്തില്‍ നിഗൂഢ സാഹചര്യത്തില്‍ നൂറ് കണക്കിന് പക്ഷികള്‍ ആകാശത്ത് നിന്ന് നിലത്തേക്ക് പതിച്ചു. താഴെ വീണ പക്ഷികളില്‍ ചിലത് ഉടനെ പറന്ന പോയെങ്കിലും കുറേ പക്ഷികള്‍ ചത്തൊടുങ്ങുകയും ചെയ്തു.

മഞ്ഞത്തലയുള്ള കറുത്ത പക്ഷികളാണ് മുകളില്‍ നിന്ന് കുതിച്ചു ചാടുന്നത് പോലെ താഴേക്ക് വീണത്. പ്രദേശത്തെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.ഫെബ്രുവരി 7ന് നിരത്തുകളില്‍ നിരവധി പക്ഷികള്‍ ജീവനറ്റ് കിടക്കുന്നതായി കണ്ടെന്ന് എല്‍ ഹെറാള്‍ഡോ ഡി ചിഹുവാഹുവ എന്ന മെക്‌സിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പക്ഷികള്‍ നിലത്ത് വീണ് ചത്തതിന് പലരും പല കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഏതെങ്കിലും ഇരപിടിയന്‍ പക്ഷിയുടെ ആക്രമണമാകാം ഇതിന് കാരണം എന്ന ചിലര്‍ പറയുന്നു. പക്ഷികള്‍ ഷോക്കേറ്റ് നിലം പതിച്ചതാകാമെന്നും 5ജി സാങ്കേതികവിദ്യയാണ് പക്ഷികള്‍ ചത്തൊടുങ്ങിയതിന് കാരണമെന്നുമുള്ള സംശയങ്ങലും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. പ്രദേശത്തെ ഹീറ്ററില്‍ നിന്നുള്ള വിഷമയമായ പുക ശ്വസിച്ച് പക്ഷികള്‍ ബോധരഹിതരായി വീണതാണ്. മലിനീകരണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്നും ചിലര്‍ ആരോപിക്കുന്നു.

ദേശാടന പക്ഷികള്‍ ചത്തുവീണതിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും അപ്രതീക്ഷിതമായ ഈ സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ കാണുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു