ഇനി എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാരുടെ പ്രതിമ പണിയേണ്ടി വരുമോ! വീട്ടുമുറ്റത്ത് ഭാര്യ പ്രിസില്ലയുടെ വലിയ ശിൽപം സ്ഥാപിച്ച് മാർക്ക് സക്കർബഗ്..

മെറ്റയുടെ സിഇഒയും കോടീശ്വരനുമായ മാർക്ക് സക്കർബർഗ് തന്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച ഒരു ഭീമാകാരമായ ഒരു ശിൽപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാര്യയായ പ്രിസില്ല ചാൻ്റെ പ്രതിമയാണ് മാർക്ക് സക്കർബർഗ് തന്റെ വീട്ടുമുറ്റത്ത് തന്നെ സ്ഥാപിച്ചിരിക്കുന്നത്.

ഭാര്യയുടെ ശിൽപം നിർമ്മിക്കുന്ന റോമൻ പാരമ്പര്യം തിരികെ കൊണ്ടുവരുന്നു എന്ന അടികുറിപ്പോടെയാണ് സക്കർബർഗ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ന്യൂയോർക്ക് നഗരം ആസ്ഥാനമായുള്ള പ്രശസ്ത കലാകാരനായ ഡാനിയൽ അർഷാം ആണ് ഈ ശിൽപം നിർമിച്ചിരിക്കുന്നത്.

ഇത്രയും പ്രധാനപ്പെട്ട ഒരു കലാസൃഷ്ടി തൻ്റെ ഭാര്യക്ക് സമർപ്പിക്കാനുള്ള സുക്കർബർഗിൻ്റെ തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. 12 വർഷത്തിലേറെയായി വിവാഹിതരായ മാർക്ക് സക്കർബർഗും പ്രിസില്ല ചാനും – മാക്സിമ, ഓഗസ്റ്റ്, ഔറേലിയ എന്നീ മൂന്ന് പെൺമക്കളുടെ മാതാപിതാക്കളാണ്

2003-ൽ മാർക്ക് സക്കർബർഗ് ഹാർവാർഡിൽ പഠിക്കുന്ന സമയത്ത് ഒരു കോളേജ് പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയതോടെയാണ് ദമ്പതികളുടെ ബന്ധം ആരംഭിച്ചത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി