Connect with us

STORY PLUS

ചക്കയിലെ ‘നിധി’; കര്‍ഷകന് കിട്ടിയത് ലക്ഷക്കണക്കിന് രൂപ

, 9:16 pm

പാപ്പരായിരുന്നവര്‍ക്ക് ലോട്ടറി അടിച്ച് ഒരു സുപ്രഭാതത്തില്‍ ലക്ഷ പ്രഭുവാകുന്ന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചക്ക ഭാഗ്യം കൊണ്ടുവന്നിട്ടുള്ളത് മുത്തശ്ശി കഥകളില്‍ പോലും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇനി കേട്ടോളു. വെറും കെട്ടു കഥയല്ല നടന്ന കാര്യമാണ്. കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ചെലൂര്‍ ഗ്രാമത്തിലുള്ള എസ്.എസ്. പരമേശ എന്ന കര്‍ഷകനാണ് ചക്ക ഭാഗ്യമായി മാറിയത്. പരമേശയ്ക്ക് വയസ് പ്രായമുള്ളപ്പോള്‍ അച്ഛന്‍ സിദ്ദപ്പ നട്ട അപൂര്‍വയിനം പ്ലാവാണ് നാല്‍പതാം വയസില്‍ മകന്റെ തലവര മാറ്റിയത്.

ഒരു ചക്ക എങ്ങനെ നിധിയായി മാറിയെന്നല്ലേ? വെറും ചക്കയല്ല ഇത്. സാധാരണ ചക്കകള്‍ക്ക് 10-20 കിലോയോളം ഭാരമുള്ളപ്പോള്‍ ഈ ചക്കയുടെ ഭാരം 2.5 കിലോഗ്രാമാണ്. ചുളകള്‍ക്കാണെങ്ങില്‍ ചുവപ്പു നിറം, രുചിയിലും പോഷകഗുണത്തിലും കെങ്കേമന്‍. ചക്കയുടെ സവിശേഷതയറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളുമടക്കം ഏറെ ആവശ്യക്കാരെത്തിയതോടെ പരമേശയുടെ പ്ലാവ് നാട്ടിലെ താരമായി. അങ്ങനെ പ്ലാവിന്റെ ഖ്യാതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചിലും എത്തി.

അവിടെ പരമേശയുടെ ഭാഗ്യം തെഴിയുകയായിരുന്നു. അപൂര്‍വയിനം പ്ലാവിന്റെ വംശവര്‍ധനയ്ക്കുള്ള മാര്‍ഗമറിയാതിരുന്ന പരമേശയ്ക്ക് അതിനുള്ള മാര്‍ഗവും കണ്ടെത്തി കൊടുത്ത് പത്തു ലക്ഷം രൂപയും നല്‍കി അധികൃതര്‍. പോരാത്തതിന് ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിന്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരമേശയുമായി ധാരണാപത്രപും ഒപ്പിട്ടു. ഇതനുസരിച്ച് തൈകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ വില്‍ക്കാനും വരുമാനത്തിന്റെ 75 ശതമാനം പരമേശയ്ക്ക് നല്‍കാനും ധാരണയായി. പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിനു ‘സിദ്ദു’ എന്ന പേരും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി.

സിദ്ദു പ്ലാവിന്‍െതെകള്‍ക്കായി ഇപ്പോള്‍തന്നെ 10,000 ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍. ദിനേശ് പറഞ്ഞു. രണ്ടു മാസത്തിനകം ഔപചാരികവില്‍പന ആരംഭിക്കും. ധാരണ പ്രകാരം 10,000 തൈകള്‍ വില്‍ക്കുമ്പോള്‍ തന്നെ ഏകദേശം 10 ലക്ഷം രൂപ പരമേശയുടെ കയ്യിലെത്തും.

സിദ്ദു ചക്കയുടെ ഔഷധഗുണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍, ഇതിന്റെ ചുളകള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണെന്നും ലൈകോപിന്‍ എന്ന പോഷകത്തിന്റെ അളവ് 100 ഗ്രാം ചുളയില്‍ രണ്ട് മില്ലിഗ്രാമാണെന്നും ബയോ-കെമിക്കല്‍ പരിശോധനയില്‍ കണ്ടെത്തി.

We The People

Don’t Miss

BOLLYWOOD3 mins ago

സല്‍മാന്‍ഖാനോട് ‘നോ’ പറഞ്ഞ് ലോകസുന്ദരി മാനുഷി ചില്ലാര്‍

ബോളിവുഡിലെ ഖാന്‍ത്രയങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം തള്ളിക്കളയുന്ന നടിമാര്‍ കുറവായിരിക്കും. എന്നാല്‍ ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ഖാന്‍ത്രയങ്ങളില്‍ ഒരാളായ സല്‍മാന്‍ ഖാനോട് ‘നോ’...

HOLLYWOOD20 mins ago

സിനിമാ ലോകത്ത് മറ്റൊരു അത്ഭുത കാഴ്ചയൊരുക്കാന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; റെഡി പ്ലെയര്‍ വണ്‍ ട്രെയ്‌ലര്‍ എത്തി

ജുറാസിക് പാര്‍ക്ക്, ഇന്ത്യാന ജോണ്‍സ്, ജാസ്, ഇ.ടി, എം.ഐ, അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍ എന്നിങ്ങനെ സാങ്കേതികത്തികവും കഥാമൂല്യവും ഒത്തിണങ്ങിയ കിടിലന്‍ ചിത്രങ്ങള്‍ സിനിമാ ലോകത്തിന് നല്‍കിയ സ്റ്റീവന്‍...

NATIONAL42 mins ago

ട്രയിന്‍ പാഞ്ഞ് കയറി ആനക്കൂട്ടം ചെരിഞ്ഞു; ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന് കുട്ടിയാന തെറിച്ച് വീണു

അസമില്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിവന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അഞ്ച് ആനകള്‍ ചെരിഞ്ഞു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തിലെഗര്‍ഭിണിയായ ആനയുടെ വയറ്റിലെ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിയാനക്കും ദാരുണാന്ത്യമായി. അസമിലെ...

KERALA45 mins ago

ഉത്സവത്തിനിടെ ആര്‍എസ്എസ് അതിക്രമം: ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞ പ്രതിഷേധം

കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞം. കോട്ടയം ചങ്ങനാശേറി തൃക്കൊടിത്താനം മഹാക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന ദീപമഹോത്സവത്തില്‍...

CRICKET52 mins ago

വീണ്ടും ധോണിയുടെ കരുത്തന്‍ സിക്‌സുകള്‍!

ധരംശാലയില്‍ ഇന്ത്യ അപ്രസക്തമായപ്പോഴാണ് എംഎസ് ധോണി തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. 29ന് ഏഴ് എന്ന നിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തുമ്പോഴായിരുന്നു...

CELEBRITY TALK58 mins ago

കല്യാണിയുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന് കണ്ണു നിറഞ്ഞ് പോയി

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് ചിത്രം ഹലോയിലൂടെ നായികയായി അരങ്ങേറ്റം നടത്തുകയാണ്. നാഗാര്‍ജ്ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകന്‍. ഹലോയുടെ...

FOOTBALL1 hour ago

കലിപ്പ്, കട്ട കലിപ്പ്! ഫുട്‌ബോളിനെ നാണക്കേടിലാക്കി ജോസ് മൊറീഞ്ഞോ

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു...

KERALA1 hour ago

വാര്‍ത്താ അവതാരകര്‍ വിശ്വാസികളെ ഉപയോഗിച്ച് കലാപത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ടി പി രാമകൃഷ്ണന്‍

വാര്‍ത്താ അവതാരകര്‍ സര്‍ക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതെന്നാണെന്ന് ജനങ്ങല്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നോണ്‍ ജേണലിസ്റ്റ്...

FILM DEBATE1 hour ago

‘അവളുടെ രാവുകള്‍ പ്രേക്ഷകര്‍ കണ്ടത് ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ’

ഐവി ശശിയുടെ വിഖ്യാത ചിത്രം അവളുടെ രാവുകള്‍ പ്രേക്ഷകര്‍ വരവേറ്റ രീതിയില്‍ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്. ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ വഷളന്‍ ചിരിയുമായാണ് പ്രേക്ഷകര്‍ തിയേറ്ററില്‍...

CRICKET1 hour ago

അമ്പയര്‍ ഔട്ട് വിളിക്കും മുമ്പേ ധോണി വിധിച്ചു, ഔട്ടല്ല!

ധരംശാല : ധരംശാലയില്‍ ടീം ഇന്ത്യ നാണംകെട്ട് തോറ്റെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ നായകന്‍ തന്റെ പ്രതിഭാശേഷി ക്രിക്കറ്റ് ലോകത്ത് വീണ്ടും തെളിയിച്ചു എന്നതാണ് ഈ...

Advertisement