കൈയിൽ പിടിക്കാൻ പോലും കിട്ടില്ല! ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ പഴം..

മനുഷ്യർ കഴിക്കുന്ന ഭക്ഷണങ്ങളിൽ സാധാരണയായി ഉൾപ്പെടുത്തുന്ന ഒന്നാണ് പഴവർഗങ്ങൾ. ഡയറ്റിലും മറ്റുമായി പല തരത്തിലുള്ള പഴങ്ങളാണ് ആളുകൾ കഴിക്കാറുള്ളത്. നമ്മൾ കണ്ടതിൽ വച്ചേറ്റവും വലുതെന്ന് പറയുന്ന പഴം ചക്കയും മത്തങ്ങയുമൊക്കെയാണ്.

എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ പഴം ഉപ്പുതരിയുടെ വലുപ്പം മാത്രമേയുള്ളു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ‘വൊള്‍ഫിയ ഗ്ലോബോസ’ യാണ് ഈ ലോകത്തിലെ ഏറ്റവും ചെറിയ പഴം. ഡക്ക്‌വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിൽ ഉണ്ടാകുന്ന ഇവ വാട്ടര്‍മീല്‍ എന്നും അറിയപ്പെടുന്നു.

ഒരു മില്ലിമീറ്ററിന്റെ മൂന്നിൽ ഒന്ന് വലിപ്പം മാത്രമേ ഈ പഴത്തിന് ഉള്ളു. പച്ചനിറത്തിലുള്ള തരികള്‍ പോലെയുള്ള ഈ പഴങ്ങൾ തടാകങ്ങളിലും കുളങ്ങിലുമൊക്കെ കാണാം. ഏഷ്യയിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. എന്നാൽ അമേരിക്കന്‍ വന്‍കരകളുള്‍പ്പെടെയുള്ള ഇടങ്ങളിലും ഇവയെ കാണാറുണ്ട്.

തായ്‌ലന്‍ഡില്‍ ഫാം എന്നറിയപ്പെടുന്ന ഇവ പാചകരംഗത്തും സാധാരണയായി ഉപയോഗിക്കാറുണ്ട്. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ വോള്‍ഫിയ ഗ്ലോബോസ പഴങ്ങള്‍ ഏഷ്യയില്‍ ചില മേഖലകളില്‍ ഭക്ഷിക്കപ്പെടാറുണ്ട്. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ് കൂടിയാണ് വൊള്‍ഫിയ ഗ്ലോബോസ.