നാസയുടെ രഹസ്യപേടകം എവിടെയോ മറഞ്ഞു

വാഷിങ്ടണ്‍: ഉപഗ്രഹവിക്ഷേപണത്തിനു സ്വകാര്യ ഏജന്‍സിയായ സ്പേസ് എക്സിനെ ആശ്രയിച്ച നാസയ്ക്കു തിരിച്ചടി. നാസയുടെ രഹസ്യ ഉപഗ്രഹം ദിശതെറ്റി ബഹിരാകാശത്ത് മറഞ്ഞു.

ഞായറാഴ്ചയാണു സുമാ ഉപഗ്രഹം ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി ബഹിരാകാശത്തേക്കു കുതിച്ചത്. റോക്കറ്റില്‍നിന്നു വേര്‍പെട്ടശേഷം ഉപഗ്രഹത്തില്‍നിന്നു പ്രതികരണമുണ്ടായില്ല.

ഉപഗ്രഹത്തിലെ സാങ്കേതിക തകരാറാണു പ്രശ്നമെന്നാണു സ്പേസ് എക്സിന്റെ നിലപാട്. ഭൂമിയില്‍നിന്ന് 1,931 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമാണ് ഉദ്ദേശിച്ചിരുന്നത്. നാസയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.